പ്രത്യേക പാക്കേജ്; ചർച്ചയുമായി ആന്ധ്ര
text_fieldsന്യൂഡൽഹി: പ്രത്യേക സാമ്പത്തിക പാക്കേജടക്കം ആവശ്യങ്ങളുന്നയിച്ച് ആന്ധ്ര. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുമായി ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. ഒന്നാംമോദി സർക്കാറിന്റെ കാലത്ത് പ്രത്യേക പദവി ആവശ്യത്തിന് അനുകൂലമായ തീരുമാനമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ടി.ഡി.പി എൻ.ഡി.എ വിട്ടിരുന്നു. നിലവിലെ സർക്കാറിൽ നിർണായക ശക്തിയായതോടെ തങ്ങളുടെ ആവശ്യത്തിനായി സമ്മർദം ശക്തമാക്കാനാണ് ടി.ഡി.പി ശ്രമിക്കുന്നതെന്നാണ് സൂചന.സംസ്ഥാനത്തിനായി കഴിയുന്നത്ര ഫണ്ട് ലഭ്യമാക്കാൻ പാർട്ടി ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ടി.ഡി.പി നേതാവ് കൃഷ്ണ ദേവരായലു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.