പ്രത്യേക ട്രെയിനുകൾ യാത്ര തുടങ്ങി
text_fieldsന്യൂഡൽഹി: ലോക്ഡൗണിനിടെ പ്രഖ്യാപിച്ച പ്രത്യേക ട്രെയിൻ സർവീസുകളിൽ ആദ്യത്തേത് ഡൽഹിയിൽനിന്നു ഛത്തിസ്ഗഢിലെ ബിലാസ്പൂരിലേക്ക് പുറപ്പെട്ടു. ഇൗ ട്രെയിനുകളിലെ യാത്രക്ക് കേന്ദ്ര സർക്കാറിെൻറ ആരോഗ്യ സേതു ആപ് നിർബന്ധമാക്കിയിട്ടുണ്ട്.
മൊബൈലുകളിൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്തവരുടെ കാര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും റെയിൽവേ ട്വിറ്ററിൽ അറിയിച്ചു. ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്ത മൊബൈലുമായാണ് യാത്രക്കാർ സ്റ്റേഷനിൽ എത്തേണ്ടതെന്ന് റെയിൽവേ വക്താവ് ആർ.ഡി. ബാജ്പേയ് പറഞ്ഞു. ഓൺലൈനിൽ ടിക്കറ്റ് ബുക്കിങ്ങിന് മൊബൈൽ നമ്പർ നിർബന്ധമാണ്. ആപ് ഉപയോഗിക്കാൻ അറിയാത്തവർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അന്തർസംസ്ഥാന തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിനുകളിലെ യാത്രക്ക് ആപ് നിർബന്ധമില്ല. ഇവർ വന്നിറങ്ങുന്ന സ്റ്റേഷനിൽ നിർദേശം നൽകും.
അതിനിടെ, ലോക്ഡൗണിനിടെയുള്ള പ്രത്യേക െട്രയിനുകളിൽ മണിക്കൂറുകൾക്കകം 45,000ത്തിലേറെ ബുക്കിങ് ലഭിച്ചു. ആദ്യ മണിക്കൂറുകളിൽ റെയിൽവേക്ക് 16 കോടി രൂപയാണ് വരുമാനം. ചൊവ്വാഴ്ച മുതൽ ഏഴു ദിവസങ്ങളിലായുള്ള പ്രത്യേക ട്രെയിനുകളിൽ 80,000ലേറെ യാത്രക്കാരുണ്ടാവും. 15 പ്രത്യേക ട്രെയിനുകളിേലക്കുള്ള ബുക്കിങ് തിങ്കളാഴ്ച രാവിലെ ആറു മണിക്കാണ് ആരംഭിച്ചത്. ഇതുവരെ 45,533 പേർ പണമടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.