കഴിവുള്ള നേതാക്കളെ കോൺഗ്രസ് കണ്ടെത്തണമെന്ന് ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: പഴയ പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസ് കഴിവുള്ളവരെ നേതൃസ്ഥാനത്തെത്തിക്കണമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വർഷങ്ങൾ രാജ്യം ഭരിച്ച കോൺഗ്രസിന് നിലവിലുള്ള സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.
എല്ലാ രീതിയിലും ഇന്ത്യയിൽ നേതൃസ്ഥാനത്തിരുന്ന പാർട്ടിയാണ് കോൺഗ്രസ്. പതിറ്റാണ്ടുകളുടെ പ്രവർത്തനത്തിെൻറ ഭാഗമായാണ് ഇത് സാധ്യമായത്. എന്നാൽ വിവിധ സാഹചര്യങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾ ആ പാർട്ടിക്ക് യോജിച്ചതല്ലതെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
യൂനിവേഴ്സ്റ്റി ഒാഫ് കാലിഫോർണയിയിൽ നടന്ന ഇന്ത്യ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒരു മാസം മുമ്പ് കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ പ്രസംഗിച്ചിരുന്നു. കുടുംബ മേധാവിത്വത്തിനെതിരെയും രാഷ്ട്രീയ ധ്രുവീകരണത്തിനെതിരെയുമാണ് രാഹുൽ കാലിഫോർണിയയിൽ സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.