Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാചക കസർത്തും...

വാചക കസർത്തും വിദേശയാത്രകളുമല്ലാതെ മോദി ഒന്നും ചെയ്​തില്ല-​ കെജ്​രിവാൾ

text_fields
bookmark_border
വാചക കസർത്തും വിദേശയാത്രകളുമല്ലാതെ മോദി ഒന്നും ചെയ്​തില്ല-​ കെജ്​രിവാൾ
cancel

ന്യൂഡൽഹി: വിദേശയാത്രകളും വാചകകസർത്തുമല്ലാതെ​ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നും ചെയ്​തിട്ടില്ലെന്ന്​ ഡൽഹ ി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. കഴിഞ്ഞ അഞ്ചു വർഷം വിദേശയാത്രകളല്ലാതെ ഒന്നും ചെയ്യാത്തതുകൊണ്ടണ്​ വ്യാജ ദേശീയതയുടെ പേരിൽ വോട്ട്​ ചോദിക്കുന്നതെന്നും കെജ്​രിവാൾ ട്വിറ്ററിലൂടെ ആരോപിച്ചു.

ഡൽഹിക്ക്​ സമ്പൂർണ സംസ്ഥാന പദവി നൽകുമെന്ന്​ 2014 ൽ മോദി വാഗ്​ദാനം ചെയ്​തിരുന്നു. അത്​ പാലിക്കാൻ തയാറാകാതിരുന്നത്​​ എന്തുകൊണ്ട്​​? ബി.​ജെ.പി എന്തുകൊണ്ടാണ്​ പ്രത്യേക ഓർഡിനൻസ്​ ഇറക്കി ഡൽഹിയിലെ അനധികൃത ​നിർമാണം തടയാതിരുന്നത്​​? എന്തുകൊണ്ടാണ്​ പാക്​ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മോദിയെ സ്​തുതിക്കുന്ന​ത്​? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അറിയാൻ ഡൽഹിയി​െല ജനങ്ങൾക്ക്​ ആഗ്രഹമുണ്ടെന്നും കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു.

ഡൽഹിയിലെ ആം ആദ്​മി സർക്കാർ നിഷ്​്ക്രിയമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെയാണ്​​ കെജ്​രിവാളി​​െൻറ മറുപടി. ഒരോ മേഖലയിലും ത​​െൻറ സർക്കാർ കൈവരിച്ച നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiArvind Kejriwalforeign toursSpeeches
News Summary - Speeches, Foreign Tours, Modi did Anything Else?" Arvind Kejriwal - India news
Next Story