പാഞ്ഞെത്തിയ ആ ആഡംബര കാർ തട്ടിയെടുത്തത് രണ്ട് പൊലീസുകാരുടെ ജീവൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
text_fieldsചെന്നൈ: അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പൊലീസുകാരെ മരണത്തിലേക്ക് ഇടിച്ചുതെറിപ്പിച്ച അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചെന്നൈയിൽ ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെയായിരുന്നു അപകടം. ആമ്പത്തുർ എസ്റ്റേറ്റ് റോഡിലെ സ്വകാര്യസ്കൂളിന് സമീപം നടന്ന അപകടത്തിൽ ചെന്നൈ സിറ്റി പൊലീസിന്‍റെ 13ാമത് ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ ബി. രവീന്ദ്രന് (32), വി. കാര്‍ത്തിക് (34) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ആമ്പത്തൂര്‍ സ്വദേശി എസ്. അമൃതിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ കോയമ്പേടില്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് പൊലീസുകാര്‍ അപകടത്തില്‍പ്പെട്ടത്. രവീന്ദ്രൻ അവഡിയിലെ ടി.എൻ.ബി.എച്ച് ഫ്ലാറ്റിലും കാർത്തിക് അന്നനൂറിലുമാണ് താമസം. രവീന്ദ്രനാണ് ബൈക്ക് ഓടിച്ചിരുന്നത്. മൊഗപ്പൈർ ഈസ്റ്റിലെ ഡി.എ.വി സ്കൂളിന് സമീപത്തുനിന്ന് വലത്തേക്ക് തിരിഞ്ഞ് ആമ്പത്തൂർ എസ്റ്റേറ്റ് റോഡിലേക്ക് കയറിയ ബൈക്കിനെ എതിർവശത്തുനിന്ന് അതിവേഗത്തിൽ വന്ന ബി.എം.ഡബ്ല്യു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മുകളിലേക്ക് ഉയര്‍ന്നുപൊങ്ങുകയും രണ്ടുപേരും തെറിച്ചുവീഴുകയും ചെയ്തു. രവീന്ദ്രന്‍ സംഭവസ്ഥലത്തും കാര്‍ത്തിക്ക് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.
വിദേശത്ത് കെമിക്കൽ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അമൃതിനൊപ്പം കാറിൽ നൊലമ്പൂര്‍ സ്വദേശി വരുണ്‍ ശേഖര്‍(20) കെ.കെ. നഗര്‍ സ്വദേശി രോഹിത് സൂര്യ (21) എന്നിവരും ഉണ്ടായിരുന്നു. വരുണിന്‍റെ ഉടമസ്ഥതയിലുള്ള കാറിൽ ഇവർ രോഹിത്തിന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ് വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.