Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിക്ക്...

പ്രധാനമന്ത്രിക്ക് മാത്രം എ​സ്.​പി.​ജി സുരക്ഷ; നി​യ​മ​ഭേ​ദ​ഗ​തി ബിൽ രാജ്യസഭ പാസാക്കി

text_fields
bookmark_border
amit-sha
cancel

ന്യൂഡൽഹി: എ​സ്.​പി.​ജി സു​ര​ക്ഷ ന​ൽ​കേ​ണ്ട​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന നി​യ​മ​ഭേ​ദ​ഗ​തി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. 1988ലെ എസ്.പി.ജി നിയമത്തിലെ അഞ്ചാം ഭേദഗതിയാണിത്. ഭേദഗതി ബിൽ കഴിഞ്ഞയാഴ്ച ലോക്സഭാ പാസാക്കിയിരുന്നു.

നിയമം പാസാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിയമം സംബന്ധിച്ച് കോൺഗ്രസ് കൂടുതൽ വിശദീകരണം തേടിയിരുന്നു. ഇതിന് തയാറാകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഇറങ്ങിപ്പോയി.

നിയമഭേദഗതിയും ഗാന്ധി കുടുംബത്തിന് നൽകിയ എസ്.പി.ജി സുരക്ഷ പിൻവലിക്കലും തമ്മിൽ ബന്ധമില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മുമ്പ് നടത്തിയ നാല് ഭേദഗതികളും ഗാന്ധി കുടുംബത്തിനും വേണ്ടിയായിരുന്നു. നിയമങ്ങൾ എല്ലാവർക്കും ഒരു പോലെയാകണം. ഏതെങ്കിലും ഒരു കുടുംബത്തിന് വേണ്ടി മാത്രം നിയമങ്ങൾ പാടില്ലെന്നും അമിത് ഷാ പറഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി, ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ഏ​റ്റ​വു​മ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​ണ്​ നി​യ​​മ​ഭേ​ദ​ഗ​തി പ്ര​കാ​രം എ​സ്.​പി.​ജി സു​ര​ക്ഷ ഇനി ല​ഭി​ക്കു​ക. മു​ൻ​ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ​ക്കും​ സ്​​ഥാ​ന​മൊ​ഴി​ഞ്ഞ ശേ​ഷം അ​ഞ്ചു വ​ർ​ഷം സു​ര​ക്ഷ ല​ഭി​ക്കും. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച വ​സ​തി​യി​ൽ അ​വ​ർ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന ഏ​റ്റ​വു​മ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഈ ​കാ​ല​യ​ള​വി​ൽ അ​തി​സു​ര​ക്ഷ ല​ഭി​ക്കും. ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച്​ എ​സ്.​പി.​ജി സു​ര​ക്ഷ​ക്ക്​ നി​ല​വി​ൽ അ​ർ​ഹ​ത പ്ര​ധാ​ന​മ​ന്ത്രി​ക്കു മാ​ത്രമാകും.

നെ​ഹ്​​റു കു​ടും​ബാം​ഗ​ങ്ങ​ളാ​യ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ടെ എ​സ്.​പി.​ജി സു​ര​ക്ഷ എ​ടു​ത്തു ​ക​ള​ഞ്ഞ​തി​നു നി​യ​മ​പി​ൻ​ബ​ലം ന​ൽ​കു​ന്ന​താ​ണ്​ സ്​​പെ​ഷ​ൽ പ്രൊ​ട്ട​ക്​​ഷ​ൻ ഗ്രൂ​പ്​ നി​യ​മ​ഭേ​ദ​ഗ​തി. ഇപ്പോൾ, ഇന്ത്യയിലുടനീളം കേന്ദ്ര റിസർവ്​ ​പൊലീസ്​ സേനയുടെ (സി.ആർ.പി.എഫ്​) ‘ഇസഡ്​ പ്ലസ്​’ സുരക്ഷയാണ്​ ലഭിക്കുക. ഇവരുടെ സുരക്ഷ ആഭ്യന്തരമന്ത്രാലയം വിലയിരുത്തിയ ശേഷമാണ്​ തീരുമാനമെന്നും സമയാസമയങ്ങളിൽ എസ്​.പി.ജി സുരക്ഷ പുനരവലോകനം ചെയ്യാറുണ്ടെന്നുമാണ്​ കേന്ദ്രം നൽകുന്ന വിശദീകരണം.

ഇക്കഴിഞ്ഞ ആഗസ്​റ്റിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്‍റെ എസ്​.പി.ജി കവറേജും എടുത്തു കളഞ്ഞിരുന്നു. ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായിരിക്കും രാജ്യത്തെ ഇൗ അതിപ്രധാന സുരക്ഷാകവചത്തിൽ ബാക്കിയുണ്ടാവുക.

1984ൽ ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ്​ മരിച്ചതിനെ തുടർന്നാണ്​ 1985ൽ 3000 അംഗങ്ങളുമായി എസ്​.പി.ജി രൂപവത്​കരിച്ചത്​. അക്കാലത്ത്​ ​തീവ്രവാദി ഭീഷണിയുടെ നിഴലിലുണ്ടായിരുന്ന വി.വി.​െഎ.പികൾക്ക്​ ഇൗ പരിരക്ഷ നൽകിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ രാജീവ്​ ഗാന്ധി തമിഴ്​നാട്ടിൽ കൊല്ലപ്പെട്ടതിൽ പിന്നെ 1991ൽ എസ്​.പി.ജി ആക്​ടിൽ ഭേദഗതി വരുത്തി അദ്ദേഹത്തി​​​െൻറ കുടുംബാംഗങ്ങളെയും ഇൗ അതിസുരക്ഷാഗണത്തിൽ ഉൾപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhamalayalam newsindia newsSPG Amendment law
News Summary - SPG (Special Protection Group) Amendment law Rajya Sabha Passed -India News
Next Story