മധുര പലഹാരവും പാനീയവുമായി കോക്പിറ്റിൽ ഹോളി ആഘോഷം; രണ്ട് പൈലറ്റുമാരെ വിലക്കി സ്പൈസ്ജെറ്റ്
text_fieldsന്യൂഡൽഹി: മധുരപലഹാരവുമായി കോക്പിറ്റിൽ ഹോളി ആഘോഷിച്ച പൈലറ്റുമാരെ വിലക്കി സ്പൈസ്ജെറ്റ്. ഹോളിക്കിടെ സാധാരാണയായി ഉത്തരേന്ത്യൻ വീടുകളിൽ ഉണ്ടാക്കുന്ന ഗുജിയ എന്ന മധുരപലഹാരവുമായിട്ടായിരുന്നു പൈലറ്റുമാരുടെ ഹോളി ആഘോഷം. കുടിക്കാനായി കപ്പിൽ പാനീയവുമുണ്ടായിരുന്നു. വിമാനത്തിന്റെ സെൻട്രൽ കൺസോളിൽ കപ്പ് വെച്ചായിരുന്നു ആഘോഷം. പൈലറ്റുമാരുടെ നടപടി വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണെന്ന് കണ്ടാണ് കമ്പനി നടപടിയെടുത്തത്.
ഡൽഹി-ഗുവാഹത്തി വിമാനത്തിലായിരുന്നു സംഭവം. 37,000 അടി ഉയരത്തിൽ മണിക്കൂറിൽ 975 കിലോമീറ്റർ വേഗതയിൽ വിമാനം പറക്കുമ്പോഴായിരുന്നു ആഘോഷം. സംഭവം വിവാദമായതോടെ വിമാനം പറത്തിയ പൈലറ്റുമാരെ ഉടൻ കണ്ടെത്തണമെന്ന് ഡി.ജി.സി.എ സ്പൈസ്ജെറ്റിന് നിർദേശം നൽകി.
തുടർന്ന് പെലറ്റുമാരെ കണ്ടെത്തുകയും വിമാനം പറത്തുന്നതിൽ നിന്നും വിലക്കുകയുമായിരുന്നു. രണ്ട് പെലറ്റുമാർക്കെതിരെയും അന്വേഷണം നടക്കുകയാണ്. കോക്പിറ്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പൈലറ്റുമാർക്ക് വിലക്കുണ്ടെന്നും സ്പൈസ്ജെറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.