സ്പൈസ്ജെറ്റ് എയർഹോസ്റ്റസിന്റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച സംഭവം: നടപടിയുമായി ഡൽഹി വനിത കമീഷൻ
text_fieldsന്യൂഡൽഹി: സ്പൈസ്ജെറ്റ് വിമാനത്തിൽ എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയ സംഭവത്തിൽ സ്വമേധയാ നടപടിയെടുത്ത് വനിത കമീഷൻ. ഇതുമായി ബന്ധപ്പെട്ട് ഡൽഹി വനിത കമീഷൻ പൊലീസിനും ഡി.ജി.സി.എക്കും നോട്ടീസയച്ചു.
സ്പൈസ്ജെറ്റിന്റെ ഡൽഹി-മുംബൈ വിമാനത്തിൽ യാത്രക്കാരൻ രഹസ്യമായി എയർഹോസ്റ്റസിന്റെ ചിത്രങ്ങളും വിഡിയോയും എടുക്കുകയായിരുന്നു. തുടർന്ന് ഇത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വളരെ ഗൗരവമായ വിഷയമാണ് ഉണ്ടായതെന്നും ഇക്കാര്യത്തിൽ ഡൽഹി പൊലീസിനും ഡി.ജി.സി.എക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും വനിത കമീഷൻ അധ്യക്ഷ അറിയിച്ചു.
ആഗസ്റ്റ് 16ന് ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച വിമാനത്തിലാണ് സംഭവമുണ്ടായത്. യാത്രക്കാരിലൊരാൾ എയർഹോസ്റ്റസിന്റേയും സഹയാത്രക്കാരിയുടേയും ചിത്രങ്ങളെടുക്കുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ മൊബൈലിൽ ചിത്രങ്ങൾ കണ്ടെത്തിയെന്നും പറയുന്നുണ്ട്. വിഷയത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ കോപ്പിയും പ്രതികളുടെ അറസ്റ്റിന്റെ വിവരങ്ങളും ആഗസ്റ്റ് 23നകം നൽകാൻ വനിത കമീഷൻ അധ്യക്ഷ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.