സി.ഐ.എസ്.എഫ് ജവാന്‍റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ജയ്‌പുർ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സി.ഐ.എസ്.എഫ് ജവാന്‍റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ. അസിസ്റ്റന്‍റ സബ് ഇൻസ്പെക്ടർ ഗിരിരാജ് പ്രസാദിന്‍റെ ആക്രമിച്ച അനുരാധ റാണിയെയാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐയെ ജീവനക്കാരി അടിക്കുന്നതിന്‍റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ ആവശ്യമായ രേഖകൾ കൈവശമില്ലാതിരുന്ന അനുരാധയെ തടഞ്ഞ ഗിരിരാജ് പ്രസാദ് പരിശോധന നടത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരിശോധിക്കാൻ വനിത ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. വനിത ഉദ്യോഗസ്ഥ എത്തുന്നതിന് മുമ്പുതന്നെ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും അനുരാധ ഗിരിരാജിന്‍റെ മുഖത്തടിക്കുകയുമായിരുന്നുവെന്ന് സി.ഐ.എസ്.എഫ് പറയുന്നു.
അതേസമയം, അനുരാധയുടെ കൈവശം മതിയായ രേഖകൾ ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതിനാലാണ് അടിച്ചതെന്നുമാണ് വിമാനകമ്പനിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.