Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനുമതിയില്ലാതെ...

അനുമതിയില്ലാതെ സ്​പൈസ്​ ജെറ്റ്​ വിമാനം പറന്നുയർന്ന സംഭവത്തിൽ അന്വേഷണം

text_fields
bookmark_border
അനുമതിയില്ലാതെ സ്​പൈസ്​ ജെറ്റ്​ വിമാനം പറന്നുയർന്ന സംഭവത്തിൽ അന്വേഷണം
cancel

ന്യൂഡൽഹി: എയർട്രാഫിക്​ കൺട്രോളറുടെ (എ.ടി.സി) അനുമതിയില്ലാതെ സ്​പൈസ്​ ജെറ്റ്​ യാത്രക്കാരുമായി പറന്നുപൊങ്ങി. 2021 ഡിസംബർ 30ന്​ ഗുജറാത്തിലെ​ രാജ്​കോട്ട് വിമാനത്താവളത്തിലായിരുന്നു​ സംഭവം.

സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. രാജ്​കോട്ടിൽ നിന്ന്​ ഡൽഹിയിലേക്കുള്ളതായിരുന്നു വിമാനം.

അന്വേഷ​ണം പൂർത്തിയാകുന്നതുവരെ വിമാനം പറത്തിയ പൈലറ്റുമാർ ജോലിയിൽ നിന്ന്​ വിട്ടുനിൽക്കുമെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

രാവിലെ​ 9.30നാണ്​ വിമാനം പറന്നുയർന്നത്​. റൺവേ സുരക്ഷിതമാണെങ്കിലും ടേക്ക് ഓഫ് ചെയ്യാനായി എ.ടി.സിയിൽനിന്ന് അനുമതി ആവശ്യമാണ്. പറന്നുയരാനായി നാലു ഘട്ടങ്ങളിൽ പൈലറ്റുമാർക്ക്​ എ.ടി.സിയിൽ നിന്ന്​ അനുമതി ലഭിക്കണമെന്നാണ്​ ചട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DGCASpiceJet
News Summary - SpiceJet takes off without ATC nod; DGCA announces probe
Next Story