Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ മരണം 24,000 കടന്നു

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ മരണം 24,000 കടന്നു
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 24,309 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,429 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 582 പേർ മരണത്തിന്​ കീഴ​ടങ്ങി. ഇതുവരെ 9,36,181 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 5,92,032 പേർ രോഗമുക്തി നേടി. 3,19,840 പേർ നിലവിൽ ചികിത്സയിലാണ്​. 

ജൂലൈ 14 വരെ 1,24,12,664 സാമ്പിളുകളുടെ പരിശോധന പൂർത്തിയാക്കി. ചൊവ്വാഴ്​ച മാത്രം 3,20,161സാമ്പിളുകൾ പരിേശാധിച്ചുവെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​ (ഐ.സി.എം.ആർ) അറിയിച്ചു.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ബംഗളൂരുവിൽ ഏഴ്​ ദിവസത്തെ ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇന്നലെ (ചൊവ്വ) തുടങ്ങിയ ലോക്​ഡൗൺ 22ന്​ വൈകുന്നേരം അഞ്ചു മണി വരെ നീണ്ടു നിൽക്കും. 

മിസോറാമിൽ അഞ്ച്​ പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ്​ സ്ഥിരീകരിച്ചവരു​െട എണ്ണം 238 ആയി. ഇതിൽ ആരും മരണപ്പെട്ടിട്ടില്ല. 159 പേർ രോഗമുക്തി നേടി. 79 പേർ മാത്രമാണ്​ ചികിത്സയിലുള്ളത്​. 

ഹരിയാനയിൽ ഇതുവരെ 21,894 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 16,602 പേർ രോഗമുക്തരായി. 4,984 പേർ ചികിത്സയിലാണ്​. 308 പേർ മരണത്തിന്​ കീഴ​ടങ്ങി. 

തെലങ്കാനയിൽ ചൊവ്വാഴ്​ച മാത്രം പുതുതായി 1524 പേർക്ക്​ കോവിഡ്​ ബാധിക്കുകയും 10 പേർ മരിക്കുകയും ചെയ്​തതായി സംസ്ഥാന ആരോഗ്യ വകുപ്പ്​ അറിയിച്ചു. ഇതുവരെ 37,745 പേർക്കാണ്​ ഇവിടെ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 12,531 പേർ ചികിത്സയിലാണ്​. 24,840 പേർ രോഗമുക്തി നേടി. 375 പേരാണ്​ മരിച്ചത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid deaths#Covid19
News Summary - Spike of 29,429 COVID 19 cases and 582 deaths reported in the last 24 hours -india news
Next Story