ഇന്ത്യയിൽ കോവിഡ്ബാധിതരുടെ എണ്ണം 30ലക്ഷത്തിലേക്ക്; 24 മണിക്കൂറിനകം 69,878 രോഗികൾ
text_fields
ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 69,878 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്ബാധിതരുടെ എണ്ണം 30ലക്ഷത്തിനോടടുത്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 29,75,702 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 945 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 55,794 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.86 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 22,22,578 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 58,794 പേർ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.69 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 23.43 ശതമാനമായി. 6,97,330 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. കോവിഡ് രോഗികളുെട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ് ഇന്ത്യയുള്ളത്.
കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ് പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം കോവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്്. ആഗസ്റ്റ് 21 ന് രാജ്യത്തുടനീളം 10,23,836 കോവിഡ് പരിശോധനകൾ നടത്തി. ഐ.സി.എം.ആർ ഇതുവരെ 3,44,91,073 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.