'ബംഗാളികളുടെ നട്ടെല്ല് നിവർന്നിട്ടാണ്..ബി.ജെ.പി എന്ന കെടുതിയെ അവർ ഒന്നിച്ചുചേർന്ന് തടഞ്ഞു'; വിജയത്തിനു പിന്നാലെ മമത
text_fieldsകൊൽക്കത്ത: 'ബി.ജെ.പി എന്ന കെടുതിയെ ബംഗാളിലെ ജനത തടഞ്ഞുനിർത്തിയിരിക്കുന്നു. അവരുടെ നട്ടെല്ല് നിവർന്നിട്ടാണ്..' നിയമസഭാ െതരഞ്ഞെടുപ്പിൽ മിന്നുന്ന ജയം േനടിയതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പറഞ്ഞു. പണമെറിഞ്ഞും വൈരം വിതച്ചും ബംഗാളിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങളെ സൗഹാർദത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്ന ബംഗാളികൾ ചെറുത്തുതോൽപിച്ചതായും അവർ ചൂണ്ടിക്കാട്ടി.
'ഇനിയും ഈ നാടിനുവേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. മന്ത്രിമാരെയൊക്കെ വൈകാതെ തീരുമാനിക്കും. ബംഗാൾ സമാധാനപൂർണമായ ഒരു സംസഥാനമാണെന്നതാണ് എല്ലാ സഹോദരങ്ങളോടും എനിക്ക് പറയാനുള്ളത്. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയുമൊക്കെയുമുണ്ടാകും. സത്യത്തിന്‍റെ പാതയിൽ നമ്മൾ മുന്നോട്ടുപോകും.
എല്ലാവരും സമാധാനപൂർവം മുന്നോട്ടുപോകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. അക്രമങ്ങളിൽനിന്ന് വിട്ടുനിൽക്കണം. കോവിഡിനെതിരായ പോരാട്ടത്തിൽ നമുക്കൊരുമിച്ച് നിൽക്കാം. നമ്മെളല്ലാവരും കോവിഡ് പോരാളികളാണ്. ഒരുപാടുപേർ മരണത്തിന് കീഴങ്ങി. കോവിഡിനെ ചെറുക്കാനാണ് ഇപ്പോൾ നമ്മുടെ പ്രധാനശ്രമം ' -മാധ്യമപ്രവർത്തകരോട് മമത പറഞ്ഞു.
'ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എന്തൊക്കെ അതിക്രമങ്ങൾ ചെയ്തു? സി.ആർ.പി.എഫ് എന്തൊക്കെ ചെയ്തു? ഇലക്ഷൻ കമീഷൻ എന്തൊക്കെയാണ് ചെയ്തുകൂട്ടിയത്? അപ്പോഴൊക്കെ ഞാൻ എല്ലാവരോടും പറഞ്ഞത് ശാന്തരായിരിക്കാനാണ്. മെയ് ഒമ്പതിന് വിശ്വകവി രവീന്ദ്രനാഥ് ടാഗോറിന്‍റെ ജന്മദിനമാണ്. അതാഘോഷിക്കാൻ ഒരുങ്ങിയിരിക്കാനാണ് ഞാൻ പറഞ്ഞത്. ഇപ്പോൾ വലിയ ആഘോഷമായല്ല നമ്മൾ വിജയാഹ്ലാദം നടത്തുക. കോവിഡിന്‍റെ ഭീഷണിയൊക്കെ കഴിഞ്ഞാൽ ബ്രിഗേഡ് ഗ്രൗണ്ടിൽ നമ്മൾ വലുതായിത്തന്നെ ആഘോഷിക്കും.
അരവിന്ദ് കെജ്രിവാൾ എന്നെ വിളിച്ചിരുന്നു. രജനീകാന്ത് ഫോണിൽ ഞാനുമായി സംസാരിച്ചിരുന്നു. അഖിലേഷ് യാദവും ഹൂഡയും അമരീന്ദർ സിങ്ങുമൊക്കെ വിളിച്ചു. അതുപോലെ പലരും. അവരോടൊക്കെ ഞാൻ പറഞ്ഞത് നമ്മൾക്ക് ഒന്നിച്ചുനീങ്ങണമെന്നാണ്.
'ബംഗാളിന്റെ നട്ടെല്ല് നിവർന്നതാണ്. ദുരന്തത്തിലേക്കുള്ള വഴി ഈ നാട് ഒന്നിച്ചുചേർന്നാണ് അടച്ചത്. വിവിധ മതങ്ങളും വിശ്വാസങ്ങളുമൊക്കെ അതിനായി ഒന്നിച്ചുനിന്നു. പുതുതലമുറയും സൗഹാർദപൂർണമായി ചിന്തിക്കുന്ന ജനങ്ങളും നമ്മുടെ സമൂഹത്തിന്‍റെ കരുത്തും വൈവിധ്യവുമൊക്കെയാണ് ബംഗാളിൽ ബി.ജെ.പിയെ തടുത്തുനിർത്തിയത്.
ബി.ജെ.പി ഇവിടുത്തെ ചക്രവർത്തിമാരൊന്നുമല്ല. അവരെ തടയാൻ നമുക്ക് കഴിയും. എല്ലാം ഒറ്റക്ക് ചെയ്യാൻ കഴിയില്ലെന്നേയുള്ളൂ. കൂട്ടായ ശ്രമമാണ് അതിന് വേണ്ടത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മയിൽ അതിന് തീരുമാനമെടുക്കണം. പലരും അതിനായി ബന്ധപ്പെടുന്നുണ്ട്. 2024ൽ അവർ ഭരണത്തിലേറാതിരിക്കാൻ ഒന്നിച്ച് പോരാടാമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിന്‍റെ ഭീഷണി കുറയുേമ്പാൾ വിവിധ പാർട്ടികളുമായി ചേർന്ന് അതാലോചിക്കും. ഇപ്പോൾ കോവിഡിനെതിരായ പോരാട്ടത്തിനാണ് മുൻഗണനയെന്ന് മമത വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.