കുതിരക്കച്ചവടത്തിനിടക്ക് കേരള ടൂറിസം വകുപ്പിെൻറ പുട്ടുകച്ചവടം
text_fieldsതിരുവനന്തപുരം: കർണാടകയിെല തൂക്കുസഭക്ക് ഉൗഞ്ഞാലുകെട്ടി കേരള ടൂറിസം. കുതിരക്കച്ചവടത്തിൽനിന്ന് എം.എൽ.എമാർക്ക് ‘പൂർണ സംരക്ഷണം’ നൽകാൻ സുരക്ഷിതവും മനോഹരവുമായ റിസോർട്ടുകൾ ദൈവത്തിെൻറ സ്വന്തം നാട്ടിലുണ്ടെന്ന് കാട്ടിയാണ് കേരള ടൂറിസത്തിെൻറ ഒൗദ്യോഗിക ട്വിറ്റർ പേജിൽ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി എം.എൽ.എമാരെ വലയിലാക്കുമെന്ന ഭയം കോൺഗ്രസിനും ജെ.ഡി.എസിനുമുെണ്ടന്നും അവർ കർണാടക്ക് പുറത്തേക്ക് ഇവരെ മാറ്റുമെന്നും വാർത്ത വന്നിരുന്നു. കോൺഗ്രസ് എം.എൽ.എമാരെ പഞ്ചാബിലേക്ക് മാറ്റുമെന്ന പ്രചാരണവുമുണ്ടായി. ഇൗ സാഹചര്യത്തിലാണ് ട്വീറ്റ് വന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി.
പ്രധാന സംസ്ഥാനങ്ങളെല്ലാം ബി.ജെ.പി ഭരണത്തിലായതിനാൽ എം.എൽ.എമാർക്ക് സുരക്ഷിതമായി തങ്ങാൻ ആകെയുള്ള ഇടം ഇടതുപക്ഷം ഭരിക്കുന്ന കേരളംതന്നെയാണ് എന്നായിരുന്നു ട്രോളുകൾ. ടൂറിസം വകുപ്പിെൻറ അവസരോചിതമായ മാർക്കറ്റിങ് തന്ത്രത്തിനെ സമൂഹമാധ്യമം വൻ വരവേൽപാണ് നൽകിയത്. കേരളത്തിൽ െജ.ഡി.എസ് എം.എൽ.എമാർക്ക് സുരക്ഷിതമായ റിസോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കണമെന്ന് എൻ.എസ്. മാധവനും ട്വീറ്റ് ചെയ്തിരുന്നു.
‘കിടു’, മലയാളി ഡാ, ക്ലാസിക്, നമിച്ചണ്ണാ എന്നൊക്കെയായിരുന്ന ടൂറിസം വകുപ്പിനുള്ള അഭിനന്ദനം. കുതിരക്കച്ചവടത്തിനിടക്ക് പുട്ടുകച്ചവടം, പുര കത്തുേമ്പാൾ വാഴവെട്ടുന്നോ എന്നും പ്രതികരണമുണ്ടായി. ഒരു സർക്കാർ വകുപ്പിെന കുറിച്ച് ആദ്യമായി അഭിമാനം തോന്നിയ നിമിഷം എന്നാണ് ഒരാൾ കമൻറിട്ടത്. എല്ലാ കോൺഗ്രസ് എം.എൽ.എമാർക്കും സുരക്ഷിത സ്ഥലമാണ് കേരളമെന്ന് മറ്റൊരാൾ കുറിച്ചു. വിദേശ വനിതകൾ മേലാൽ വരില്ലെന്നറിയാം, അതുകൊണ്ടാ എന്നായി ഒരാൾ.
തമിഴ്നാട്ടിൽ ഭരണപ്രതിസന്ധിക്കിെട എ.െഎ.എ.ഡി.എം.കെ എം.എൽ.എമാരെ ശശികല വിഭാഗം കൂവത്തൂരിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. അഹമ്മദ് പേട്ടൽ മത്സരിച്ച രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരെ കർണാടകത്തിലെത്തിച്ച് താമസിപ്പിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.