ത്രിപുരയിൽ കോൺഗ്രസുമായി ഉടക്കി; സി.പി.എം സ്ഥാനാർഥിപ്രഖ്യാപനം മാറ്റി
text_fieldsന്യൂഡൽഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനീങ്ങാൻ തീരുമാനിച്ച സി.പി.എമ്മും കോൺഗ്രസും സീറ്റ് പങ്കിടൽ പ്രശ്നത്തിൽ ഉടക്കി സ്ഥാനാർഥിപ്രഖ്യാപനം നീട്ടിവെച്ചു. ചൊവ്വാഴ്ച സി.പി.എമ്മും ബുധനാഴ്ച കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ഇരുകൂട്ടരും പറഞ്ഞിരുന്നു.
പട്ടിക പുറത്തിറക്കാൻ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് വാർത്തസമ്മേളനം നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടു പാർട്ടികളും തമ്മിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടാതെ വാർത്തസമ്മേളനം റദ്ദാക്കി. പാർട്ടി സ്ഥാനാർഥികളുടെ പട്ടികക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയശേഷമാണ് ഈ സംഭവവികാസം. കോൺഗ്രസ് അടക്കം ജനാധിപത്യ-മതേതരകക്ഷികളുമായി ഒത്തുനീങ്ങുന്നതിനുള്ള നിർദേശവും സംസ്ഥാന കമ്മിറ്റി ഔപചാരികമായി അംഗീകരിച്ചിരുന്നു. സി.പി.എമ്മുമായി സീറ്റുധാരണയായെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിരാജിത് സിൻഹ സ്ഥിരീകരിക്കുകയും ചെയ്തതാണ്.
60 അംഗ നിയമസഭയിലേക്ക് അടുത്ത മാസം 16നാണ് വോട്ടെടുപ്പ്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഈ മാസം 30 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.