വ്യക്തികൾ സ്പോർട്സിന് മുകളിലല്ല; കോഹ്ലി-രോഹിത് പോരിൽ പരോക്ഷ മറുപടിയുമായി കായിക മന്ത്രി
text_fieldsന്യൂഡൽഹി: വിരാട് കോഹ്ലി-രോഹിത് ശർമ്മ പോരിൽ പരോക്ഷ മറുപടിയുമായി കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ആരും സ്പോർട്സിന് മുകളിലല്ലെന്ന് കായികമന്ത്രി പറഞ്ഞു. ഈ വിഷയത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട കായിക സംഘടന നൽകുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
സ്പോർട്സാണ് ഏറ്റവും മുകളിൽ. ഏത് കായിക ഇനത്തിൽ എതെല്ലാം കളിക്കാർ തമ്മിൽ എന്താണ് നടക്കുന്നതെന്ന് വെളിപ്പെടുത്താൻ താൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. അതാത് അസോസിയേഷനുകൾ തന്നെ ഇക്കാര്യത്തിൽ മറുപടി പറയട്ടെയെന്നും അനുരാഗ് താക്കൂർ പറഞ്ഞു.
നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ അതൃപ്തി കൊണ്ടാണ് കോഹ്ലി പരമ്പരയിൽ നിന്നും വിട്ടുനിന്നതെന്ന് റിപ്പോർട്ടുകളുമായിരുന്നു.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് അറിയിച്ചാണ് കോഹ്ലി പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നായിരുന്നു ബി.സി.സി.എ വിശദീകരണം. അതേസമയം, പരീശിലനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ ഏകദിന പരമ്പരയിൽ തിരിച്ചെത്തുമെന്നും ബി.സി.സി.ഐ അറിയിച്ചിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കായി രോഹിത് ശർമ്മക്ക് പകരം പ്രിയങ്ക് പഞ്ജലിനെ ടീമിലെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഏകദിന, ട്വന്‍റി 20 ടീമുകളുടെ ക്യാപ്റ്റനായും ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായും രോഹിതിനെ തെരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.