ഒടുവിൽ നടപടി; ദേശീയ ഗുസ്തി ഫെഡറേഷൻ അഡീ. സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: ദേശീയ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനു പിന്നാലെ നടപടിയുമായി കേന്ദ്ര കായിക മന്ത്രാലയം. ദേശീയ ഗുസ്തി ഫെഡറേഷൻ അഡീഷനൽ സെക്രട്ടറി വിനോദ് തോമറെ സസ്പെൻഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രി കായിക മന്ത്രി അനുരാഗ് ഠാകൂറുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചകൾകൊടുവിലാണ് ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചത്. പിന്നാലെയാണ് ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരണ്‍ സിങ് എം.പിയുമായി അടുപ്പമുള്ള വിനോദിനെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തത്. മാധ്യമങ്ങളിലൂടെ പരസ്യമായി വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി.
ലൈംഗിക അതിക്രമ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചെന്നും അന്വേഷണം പൂർത്തിയാകുംവരെ മാറിനിന്ന് സഹകരിക്കുമെന്നും മന്ത്രി നൽകിയ ഉറപ്പിലാണ് താരങ്ങൾ സമരം അവസാനിപ്പിച്ചത്. എന്നാൽ, സർക്കാർ തീരുമാനത്തിൽ കായിക താരങ്ങൾ പൂർണ തൃപ്തരല്ലെന്ന താരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.