രാഹുലിനെക്കുറിച്ച് നുണ പ്രചരിപ്പിക്കുന്നു; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി
text_fieldsമുംബൈ: തന്റെ സഹോദരൻ രാഹുൽ ഗാന്ധി സംവരണത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കള്ളം പ്രചരിപ്പിക്കുന്നതായി പ്രിയങ്ക ഗാന്ധി. ജാതി സെൻസസ് നടത്തണമെന്ന് പറയുന്നതിനാൽ ഇവർക്ക് രാഹുലിനെ ഭയമാണെന്നും പ്രിയങ്ക പറഞ്ഞു.
അഹമ്മദ് നഗറിലെ ഷിർദിയിൽ എം.വി.എയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു.മോദി അടക്കമുള്ള നേതാക്കൾ ശിവജിയുടെ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹത്തെ ആദരിക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ശിവസേനയുടെയും കോൺഗ്രസിന്റെയും പ്രത്യയശാസ്ത്രവും രാഷ്ട്രീയ കാഴ്ചപ്പാടും വ്യത്യസ്തമാണ്. എന്നാൽ, ബാൽ താക്കറെയോ രാഹുൽ അടക്കം കോൺഗ്രസ് നേതാക്കളോ ശിവജിയെ അപമാനിക്കുന്നത് പൊറുപ്പിക്കുകയില്ല-പ്രിയങ്ക പറഞ്ഞു.
ജാതി സെൻസസ് നടത്തുമെന്നും സംവരണ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്നും പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.