Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെ ആദ്യ ഒറ്റ​...

ഇന്ത്യയിലെ ആദ്യ ഒറ്റ​ ഡോസ്​ വാക്സിനാകാൻ സ്​പുട്​നിക്​ ​ലൈറ്റ്​

text_fields
bookmark_border
ഇന്ത്യയിലെ ആദ്യ ഒറ്റ​ ഡോസ്​ വാക്സിനാകാൻ സ്​പുട്​നിക്​ ​ലൈറ്റ്​
cancel

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ഒറ്റ ഡോസ്​ വാക്​സിനാകാനൊരുങ്ങി സ്​പുട്​നിക്​ ലൈറ്റ്​. റഷ്യയുടെ വാക്​സിന്​ അനുമതി നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ്​ വിവരം. വാക്​സിൻ ഇറക്കുമതി നടത്തുന്ന ഇന്ത്യയിലെ ഡോ.റെഡ്ഡീസ്​ ഗ്രൂപ്പ്​ ജൂണിൽ വാക്​സിൻ ഇന്ത്യയിലെത്തിക്കാനാണ്​ ശ്രമിക്കുന്നത്​.

ഗാമേലയ ഇൻസ്​റ്റിറ്റ്യുട്ടുമായി ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്​. സ്​പുട്​നിക്​ ലൈറ്റിന്​ റഷ്യയിൽ അനുമതി ലഭിച്ചിട്ടുണ്ട്​. 79.4 ശതമാനമാണ്​ വാക്​സി​െൻറ ഫലപ്രാപ്​തി. ഇത്​ ഒറ്റ ഡോസ്​ വാക്​സിനാണെന്നും ഡോ.റെഡ്ഡീസ്​ സി.ഇ.ഒ ദീപക്​ സപാര പറഞ്ഞു.

വാക്​സി​െൻറ പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ റഷ്യ കൈമാറിയിട്ടുണ്ട്​. ഇത്​ പരിശോധിച്ച്​ ഇന്ത്യൻ ഏജൻസികളുമായി ചർച്ച നടത്തും. വാക്​സിൻ ഇന്ത്യയിലെത്തിയാൽ അത്​ രാജ്യത്തി​െൻറ വാക്​സിനേഷൻ പ്രവർത്തനങ്ങൾക്ക്​ വേഗം കൂട്ടുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഡോ.റെഡ്ഡീസ്​ അറിയിച്ചു. നേരത്തെ സ്​പുട്​നിക്​ വാക്​സി​െൻറ ആദ്യ ബാച്ച്​​ ഇന്ത്യയിലെത്തിയിരുന്നു. വൈകാതെ ഇതി​െൻറ വിതരണം ആരംഭിക്കുമെന്നാണ്​ കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്​. 995 രൂപയാണ്​ വാക്​സി​െൻറ ഇന്ത്യയിലെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sputnik Light
News Summary - Sputnik Light May Be India's 1st One-Dose Vaccine, Talks In June
Next Story