പാകിസ്താനുവേണ്ടി ചാരപ്രവർത്തനം; രണ്ടു പട്ടാളക്കാർ പിടിയിൽ
text_fieldsചണ്ഡിഗഢ്: പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി പ്രവർത്തിച്ച രണ്ടു പട്ടാളക്കാർ അറസ്റ്റിൽ. ജമ്മു-കശ്മീരിലെ അനന്ത്നാഗിൽ ജോലിചെയ്യുന്ന 19ാം രാഷ്ട്രീയ റൈഫിൾസിലെ സിപോയ് ഹർപ്രീത് സിങ്(23), കാർഗിലിൽ 18 സിഖ് ലൈറ്റ് ഇൻഫൻട്രിയിൽ ക്ലർക്കായ സിപോയ് ഗുർഭേജ് സിങ് (23)എന്നിവരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിരോധമേഖല-ദേശ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട 900 രഹസ്യരേഖകളുടെ ഫോട്ടോ ഇരുവരും അതിർത്തിയിലെ മയക്കുമരുന്ന് കള്ളക്കടത്തുകാരനായ രൺവീർ സിങ്ങിന് കൈമാറിയതായി പഞ്ചാബ് ഡി.ജി.പി ദനകർ ഗുപ്ത പറഞ്ഞു. ഇയാളാണ് പാക് ചാര ഏജൻസിക്ക് ഇൗ വിവരങ്ങൾ എത്തിച്ചുകൊടുത്തത്. ഈ വർഷം ഫെബ്രുവരിക്കും മേയ് മാസത്തിനുമിടയിലാണ് ഇരുവരും ചേർന്ന് രേഖകൾ ചോർത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.