Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീ...

ശ്രീ ​ശ്രീ​യു​മാ​യു​ള്ള ച​ർ​ച്ച​യെ​ക്കു​റി​ച്ച്​  വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ അ​ന്വേ​ഷ​ണം

text_fields
bookmark_border
ശ്രീ ​ശ്രീ​യു​മാ​യു​ള്ള ച​ർ​ച്ച​യെ​ക്കു​റി​ച്ച്​  വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ അ​ന്വേ​ഷ​ണം
cancel

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി മ​സ്​​ജി​ദ്​ നി​ല​നി​ന്ന ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ കോ​ട​തി​ക്കു പു​റ​ത്ത്​ ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കു​മെ​ന്ന്​ പ്ര​ച​രി​പ്പി​ക്കു​ന്ന ജീ​വ​ന​ക​ല ആ​ചാ​ര്യ​ൻ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​റു​മാ​യി അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ അം​ഗം മൗ​ലാ​ന സ​ൽ​മാ​ൻ ന​ദ്​​വി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ ബോ​ർ​ഡ്​ തീ​രു​മാ​നി​ച്ചു.
​േബാ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ മൗ​ലാ​ന റാ​ബി​അ്​ ഹ​സ​നി ന​ദ്​​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൗ​ലാ​ന വ​ലി റ​ഹ്​​മാ​നി, സെ​ക്ര​ട്ട​റി മൗ​ലാ​ന ഖാ​ലി​ദ്​ സൈ​ഫു​ല്ല റ​ഹ്​​മാ​നി, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം മൗ​ലാ​ന അ​ർ​ശ​ദ്​ മ​ദ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ അ​ന്വേ​ഷം ന​ട​ത്തു​ന്ന​ത്. ര​ഹ​സ്യ​മാ​യ സം​ഭാ​ഷ​ണ​മാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 

വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ ഇ​തി​ന​കം​ത​ന്നെ മൗ​ലാ​ന ന​ദ്​​വി​യോ​ട്​ അ​തൃ​പ്​​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡി​​​െൻറ​യും സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡി​​​െൻറ​യും അം​ഗ​ങ്ങ​ളു​മാ​യി ര​വി​ശ​ങ്ക​ർ ച​ർ​ച്ച ന​ട​ത്തി​യെ​ന്നും കോ​ട​തി​ക്കു പു​റ​ത്ത്​ ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കു​ന്ന​തി​നോ​ട്​ അ​വ​ർ യോ​ജി​ച്ചു​വെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​ട്ട്​ ഒാ​ഫ്​ ലി​വി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. പ​ള്ളി മ​റ്റൊ​രു സ്​​ഥ​ല​ത്ത്​ നി​ർ​മി​ക്കു​ന്ന​തി​നോ​ടും യോ​ജി​ച്ചു​വെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ​വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വൈ​കാ​തെ അ​യോ​ധ്യ​യി​ൽ വി​ളി​ച്ചു​കൂ​ട്ടാ​നാ​ണ്​ ര​വി​ശ​ങ്ക​റു​ടെ നീ​ക്കം. എ​ന്നാ​ൽ, ഇ​ദ്ദേ​ഹ​ത്തി​ന്​​ ര​ണ്ടു പ​ക്ഷ​ത്തു​നി​ന്നും ഒ​റ്റ​പ്പെ​ട്ട പി​ന്തു​ണ മാ​ത്ര​മാ​ണ്​ കി​ട്ടു​ന്ന​ത്. ഇ​ത്ത​ര​മൊ​രു ശ്ര​മ​ത്തെ  പി​ന്തു​ണ​ക്കു​ന്നി​ല്ലെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ നേ​താ​വ്​ മോ​ഹ​ൻ ഭാ​ഗ​വ​ത്​ അ​ടു​ത്ത​യി​ടെ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim personal law boardbabri masjidsri sri ravishankar
News Summary - Sree Sree Ravisankar on Babri land issue - India news
Next Story