പത്ത് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്ക വിട്ടു നൽകും
text_fieldsകൊളംബോ: 2015ലും 2016ലുമായി കസ്റ്റഡിയിെലടുത്ത പത്ത് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്കൻ നാവികസേന വിട്ടു നൽകും. ബോട്ടുകൾ വിട്ടു നൽകാൻ തയ്യാറാണെന്നു കാണിച്ച് ജൂൺ13ന് ശ്രീലങ്കൻ സർക്കാർ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
2017ൽ 216 ബോട്ടുകളിൽ 42 ബോട്ടുകൾ ശ്രീലങ്ക വിട്ടു നൽകിയിരുന്നു. എന്നാൽ ഇതിൽ പത്തെണ്ണം നന്നാക്കാൻ കഴിയാത്തവിധം തകർന്നിരുന്നതിനാൽ 32 ബോട്ടുകൾ മാത്രമാണ് വീണ്ടെടുക്കാൻ സാധിച്ചിരുന്നത്. മത്സ്യബന്ധന വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളടക്കമുള്ളവർ രണ്ടു ദിവസത്തിനകം ബോട്ട് വീണ്ടെടുക്കാനായി ശ്രീലങ്കയിലേക്ക് തിരിക്കും.
ഒാരോ ബോട്ടിനും എട്ടു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെയാണ് വിലയെന്നും ശ്രീലങ്കയുടെ കസ്റ്റഡിയിൽ ബാക്കിയുള്ള 174 ബോട്ടുകൾ കൂടി വിട്ടു നൽകണമെന്നുമാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.