മുസ്‍ലിംകളുടെ കട തകർത്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെ തണ്ണിമത്തൻ പൊട്ടിച്ച് സ്വീകരിച്ച് ശ്രീരാമസേന
text_fieldsകർണാടകയിൽ പ്രായമായ മുസ്ലീം കച്ചവടക്കാരന്റെ തണ്ണിമത്തൻ വണ്ടി നശിപ്പിച്ചതിന് അറസ്റ്റിലായ നാല് ശ്രീരാമസേനാംഗങ്ങളെ ഏപ്രിൽ 16ന് ശനിയാഴ്ച ജാമ്യത്തിൽ വിട്ടു. ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് വൻ സ്വീകരണമാണ് ശ്രീരാമസേന ഒരുക്കിയത്. കർണാടകയിലെ ധാർവാഡ് ജില്ലയിലാണ് കട തകർത്തത്.
ശ്രീരാമസേനയുടെ പ്രവർത്തകരായ ചിദാനന്ദകലാൽ, കുമാർ കട്ടിമണി, മൈലാരപ്പ ഗുഡ്ഡപ്പനവർ, മഹാലിംഗ ഐഗളി എന്നിവർ ധാർവാഡിനടുത്ത് നുഗ്ഗിക്കേരി ഗ്രാമത്തിലെ ഹനുമന്ത ക്ഷേത്രത്തിന് പുറത്ത് തണ്ണിമത്തൻ വിൽക്കുന്ന പഴക്കച്ചവടക്കാരനായ നബീസാബ് കില്ലേദാറിന്റെ വണ്ടിയാണ് തകർത്തത്. ഏപ്രിൽ ഒമ്പതിനായിരുന്നു സംഭവം. നാല് പ്രതികൾ ഇയാളുടെ വണ്ടിയിൽ നിന്ന് തണ്ണിമത്തൻ എടുത്ത് നിലത്തേക്ക് എറിഞ്ഞ് നശിപ്പിച്ചു. ക്ഷേത്രത്തിന് സമീപത്തെ തണ്ണിമത്തൻ കട തകർത്തതിന്റെ ദൃശ്യങ്ങൾ വൈറലാകുകയും തുടർന്ന് നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. നാല് പേരെയും ഏപ്രിൽ 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും ഏപ്രിൽ 16 ശനിയാഴ്ചയാണ് ജാമ്യം ലഭിച്ചത്.
ശനിയാഴ്ച വൈകുന്നേരം ജാമ്യം കിട്ടിയ ശേഷം, ശ്രീരാമസേന നാല് കുറ്റവാളികളെയും അവരുടെ മുന്നിൽ ഒരു തണ്ണിമത്തൻ പൊട്ടിച്ച് സ്വീകരിച്ചു. 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി, കാവി ഷാൾ അണിഞ്ഞ നാല് പേരെയും ശ്രീരാമ സേനാംഗങ്ങൾ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.