വിവാദ പരാമർശം; ശ്രീശ്രീ രവിശങ്കറിനെതിരെ കേസ്
text_fieldsഹൈദരാബാദ്: അയോധ്യ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ ശ്രീശ്രീ രവിശങ്കറിനെതിരെ പൊലീസ് കേസെടുത്തു. മുസ്ലിം സമുദായത്തിെൻറ മതവികാരം വ്രണപ്പെടുത്തിയെന്നും മതസൗഹാർദം തകർക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ദർഗ ജിഹാദ് ഷഹാദത്ത് എന്ന സംഘടനയുടെ സെക്രട്ടറി സലാഹുദ്ദീൻ അഫാൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. മതവിശ്വാസെത്ത അവഹേളിച്ചുവെന്നും വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്.
അയോധ്യ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇന്ത്യ മറ്റൊരു സിറിയയായി മാറുമെന്നായിരുന്നു ശ്രീശ്രീ രവിശങ്കറിെൻറ പ്രസ്താവന. ഇത് വിവാദമായതോടെ തിരുത്തലുമായി അദ്ദേഹം രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.