യമുന തീരത്തിെൻറ നാശം: ഗ്രീൻ ട്രിബ്യൂണലിനും പിഴ ചുമത്തണമെന്ന് ശ്രീ.ശ്രീ രവിശങ്കർ
text_fieldsന്യൂഡൽഹി: ആർട്ട് ഒാഫ് ലിവിങ് പരിപാടിക്കിടെ യമുന തീരത്തിന് നാശം സംഭവിച്ച വിഷയത്തിൽ ഗ്രീൻ ട്രിബ്യൂണലിനും പിഴ ചുമത്തണമെന്ന് ശ്രീ.ശ്രീ രവിശങ്കർ. പരിപാടിക്ക് അനുമതി നൽകിയത് ഗ്രീൻ ട്രിബ്യൂണലും കേന്ദ്രസർക്കാറും ഡൽഹി സർക്കാറുമാണ്. പരിപാടിയുടെ ഭാഗമായി യമുനയുടെ തീരത്തിന് എന്തെങ്കിലും നാശം ഉണ്ടായിട്ടുണ്ടെങ്കിൽ ഇവർക്കും ഉത്തരവാദിത്വമുണ്ടെന്നും രവിശങ്കർ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തെ പ്രധാനപ്പെട്ട സാംസ്കാരിക പരിപാടികളെല്ലാം നടത്തുന്നത് നദി തീരങ്ങളിലാണ്. നദികളെ സംരക്ഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികൾ നദിതടങ്ങളിൽ നടത്തുന്നതെന്നും രവിശങ്കർ പറഞ്ഞു. ആർട്ട് ഒാഫ് ലിവിങ് പ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ 27 നദികളെ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മാർച്ച് 11 മുതൽ 13 വരെയാണ് യമുന നദിയുടെ തീരത്ത് ആർട്ട് ഒാഫ് ലിവിങിെൻറ നേതൃത്വത്തിൽ സാംസ്കാരിക പരിപാടി നടന്നത്. പരിപാടിക്കിടെ പരിസ്ഥിതി നാശമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഗ്രീൻ ട്രിബ്യൂണൽ ആർട്ട് ഒാഫ് ലിവിങിന് അഞ്ച് കോടി രൂപ പിഴ വിധിച്ചിരുന്നു. ജലവിഭവ വകുപ്പിലെ ശശി ശേഖർ നടത്തിയ പഠനത്തിൽ പരിപാടിക്ക് ശേഷം യമുന നദിയുടെ തീരത്തിന് വൻ നാശമുണ്ടായതായി കണ്ടെത്തിയിരുന്നു. തീരം പൂർവ സ്ഥിതിയിലാക്കണമെങ്കിൽ എകദേശം 42 കോടി രൂപ ചെലവ് വരുമെന്ന് ശേഖറിെൻറ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന് എകദേശം പത്ത് വർഷം സമയമെടുക്കുമെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.