Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗർ-മുസഫറാബാദ് ബസ്...

ശ്രീനഗർ-മുസഫറാബാദ് ബസ് സർവ്വീസ് പുനരാരംഭിച്ചു

text_fields
bookmark_border
Musaferabad Bus servic
cancel

ശ്രീനഗർ:  നിയന്ത്രണ രേഖയിലൂടെയുള്ള  ശ്രീനഗർ-മുസഫറാബാദ് ബസ്  സർവ്വീസ് പുനരാരംഭിച്ചു. ഒരാഴ്ചയായി നിർത്തിവെച്ചിരുന്ന സർവ്വീസ് തിങ്കളാഴ്ച മുതലാണ് വീണ്ടും ആരംഭിച്ചത്.

കാർവാൻ-ഇ അമാൻ ബസ്സാണ് പാക് അധിനിവേശ കശ്മീരിലേക്ക് 29 യാത്രക്കാരുമായ് പുറപ്പെട്ടത്. യാത്രക്കാരിൽ ഏറിയ പങ്കും പാക് അധീന കശ് മീരിലെ തങ്ങളുടെ ബന്ധുക്കളെ കാണാനായി പോകുന്നവരാണ്.

ഉറി സെക്ടരിലെ നിയന്ത്രണ രേഖയിലെ പാകിസ്താൻ വെടിനിർത്തൽ ലംഖനങ്ങൾ ശക്തമായി തുടരവെ ബസ് സർവ്വീസ് പുനസ്ഥാപിച്ചത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പിൽ ആർമി പോർട്ടറും, സ്ത്രീയും കൊല്ലപ്പെട്ടിരുന്നു.

അതേ സമയം ബാരമുള്ള ജില്ലയിലെ ഉറിയിൽ നിന്നും ആരും തന്നെ ബസിൽ കയറിയിട്ടില്ലെന്ന്  അധികൃതർ പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus servicemalayalam newsSrinagar-Muzaffarabadresumes
News Summary - Srinagar-Muzaffarabad bus service resumes after week's suspension- India News
Next Story