കശ്മീരിന് പ്രധാനമന്ത്രി കൊടുത്ത വെന്‍റിലേറ്ററുകൾ പ്രവർത്തിക്കാത്തത്
text_fieldsശ്രീഗനർ: പി.എം കെയർ ഫണ്ടിൽനിന്നും കശ്മീരിന് നൽകിയ വെന്‍റിലേറ്ററുകൾ ഒന്നുപോലും പ്രവർത്തിക്കാത്തത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2020 മാർച്ചിലാണ് പി.എം കെയർ ഫണ്ട് ( പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ്) രൂപവത്കരിക്കുന്നത്.
ആശുപത്രികളിൽ വെന്‍റിലേറ്ററുകളുടെ കുറവ് രൂക്ഷമായതിനെ തുടർന്ന് നിരവധി പേർ മരിച്ച സാഹചര്യത്തിലാണ് പി.എം കെയർ ഫണ്ട് സമാഹരണം നടന്നത്. ഇതിന്‍റെ പ്രവർത്തനത്തെ കുറിച്ച് വ്യാപക പരാതികളും അന്നേ ഉയർന്നിരുന്നു. ഇതിനിടയിലാണ് പുതിയ സംഭവം. ശ്രീനഗറിലെ പ്രശസ്തമായ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിക്കാണ് 165 വെന്‍റിലേറ്ററുകൾ നൽകിയത്. ഇവയൊന്നും പ്രവർത്തിക്കുന്നില്ലെന്നും കേടായവയാണ് ലഭിച്ചതെന്നും വിവരാവകാശ അപേക്ഷയെ തുടർന്നാണ് പുറംലോകം അറിയുന്നത്.
പി.എം കെയേഴ്‌സ് ഫണ്ട് 10000 വെന്‍റിലേറ്ററുകൾക്ക് ഓർഡർ നൽകിയ കമ്പനി ആദ്യമായാണ് വെന്‍റിലേറ്റർ നിർമാണ രംഗത്ത് പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ട് നേരത്തേ വിവാദമയിരുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഓർഡർ നൽകിയതെന്നായിരുന്നു വിമർശനം. അത് ശരിവെക്കുന്നതാണ് പുതിയ വാർത്ത.
ആവശ്യപ്പെടാതെയാണ് വെന്‍റിലേറ്ററുകൾ നൽകിയതെന്നും വിവരമുണ്ട്. ജമ്മു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബൽവീന്ദർ സിങ് എന്ന സന്നദ്ധ പ്രവർത്തകനാണ് വിവരാവകാശ അപേക്ഷ നൽകിയത്. സിങിന്റെ 15 ചോദ്യങ്ങൾക്കും വിവരാവകാശത്തിൽ മറുപടി ലഭിച്ചിട്ടുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ ജമ്മു കശ്മീർ ചീഫ് ജസ്റ്റിസിന് എഴുത്തയച്ചിരിക്കുകയാണ് സിങ്. പി.എം കെയേഴ്‌സ് ഫണ്ടിൽ നിന്ന് വിതരണം ചെയ്ത എല്ലാ വെന്‍റിലേറ്ററുകളും പരിശോധിക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാനും കുറ്റക്കാരായ വിതരണക്കാർക്കെതിരെ കർശന നടപടിയെടുക്കാനും ജമ്മു കശ്മീർ ചീഫ് സെക്രട്ടറിയോടും സിങ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.