Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 12:50 PM GMT Updated On
date_range 12 March 2018 12:50 PM GMTഎസ്.എസ്.സി ചോദ്യപേപ്പർ ചോർച്ച: സുപ്രീംകോടതി കേന്ദ്രസർക്കാറിെൻറ വിശദീകരണം തേടി
text_fieldsbookmark_border
ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമീഷെൻറ ചോദ്യേപപ്പർ ചോർന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിെൻറ വിശദീകരണം തേടി. മാർച്ച് 19ന് മുമ്പ് വിശദീകരണം നൽകാനാണ് സുപ്രീംകോടതി കേന്ദ്രസർക്കാറിന് നൽകിയിരിക്കുന്ന നിർദേശം. ഫെബ്രുവരി 17 മുതൽ 21 വരെ എസ്.എസ്.സി നടത്തിയ പരീക്ഷകൾ സംബന്ധിച്ച അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം.
എസ്.എസ്.സി കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷിയുടെ ചോദ്യപേപ്പർ ചോർന്നുവെന്നാണ് ആരോപണം. ഫെബ്രുവരി 21നാണ് പരീക്ഷ നടന്നത്. തുടർന്ന് സാേങ്കതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി എസ്.എസ്.സി ഇൗ പരീക്ഷ റദ്ദാക്കിയിരുന്നു. സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് വലിയ രീതിയിൽ പ്രക്ഷോഭം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story