എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി: ദേശീയ സമ്മേളന പന്തലിനു കാൽനാട്ടി
text_fieldsമുംബൈ: 'നമ്മൾ ഇന്ത്യൻ ജനത' എന്ന പ്രമേയത്തിൽ നവംബർ 24, 25, 26 തിയതികളിൽ മുംബൈയിലെ ഏകതാ ഉദ്യാനിൽ നടക്കുന്ന എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന്റെ പന്തലിനു കാൽനാട്ടി. ദേശീയ ഭാരവാഹികളുടെയും പൗരപ്രമുഖരുടേയും സാന്നിധ്യത്തിൽ ഖുർഷിദ് ജമാൽ നൂരി, ദീൻ ദിൽവാർ മുഹമ്മദ് എന്നിവർ ചേർന്ന് പന്തൽ കാൽനാട്ടൽ കർമം നിർവഹിച്ചു.
എസ്.എസ്.എഫ് മഹാരാഷ്ട്ര ഈസ്റ്റ് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഖാദിർ ഖാദിരി അധ്യക്ഷത വഹിച്ചു. സൂഫി അബ്ദുൽ കരീം, ഹാജി അക്റാം ഹുസൈൻ, തൗഫീഖ് മിസ്ബാഹി, മുഹമ്മദ് ശരീഫ് ബംഗളുരു, സഫർ അഹ്‌മദ് മദനി കശ്മീർ, യാക്കൂബ് ഖാൻ, അബ്ദുറഹ്‌മാൻ ബുഖാരി തുടങ്ങിയവർ സംബന്ധിച്ചു.
ആറുലക്ഷം സ്ക്വയർ ഫീറ്റ് വരുന്ന സമ്മേളന നഗരിയിൽ സജ്ജീകരിക്കുന്ന പ്രതിനിധി സമ്മേളനം, എജു എക്സ്പോ, ബുക്ക് ഫെയർ ഉൾപ്പെടെയുള്ള സമ്മേളനപരിപാടികൾക്കുള്ള പന്തലുകൾക്കുള്ള കാൽ നാട്ടലാണ് നടന്നത്. ദേശീയസമ്മേളനത്തിന്റെ ഭാഗമായി ത്രിദിന പ്രതിനിധി സമ്മേളനം നടക്കും. മൂവായിരം പ്രതിനിധികൾ പങ്കെടുക്കും.
വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കരിയർ മാർഗനിർദേശം നൽകും. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള പ്രസിദ്ധീകരണശാലകളിൽ നിന്നുള്ള ആയിരക്കണക്കിന് പുസ്തകങ്ങളുടെ പ്രദർശനവും വിപണനവുമുൾപ്പെടുത്തിയ മെഗാബുക്ക്ഫെയറിനും നഗരി വേദിയാകും. 26ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആദിൽ ഉമർ ജിഫ്‌രി, അഫീഫുദ്ദീൻ ജീലാനി, അലിയ്യുൽ ഹാശിമി, സ്വബാഹുദ്ദീൻ രിഫാഈ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഇബ്‌റാഹിം ഖലീലുൽ ബുഖാരി, സ്വാലിഹ് സാമിറാഇ ഇറാഖ്, യഹ്‌യ റോഡസ് യു.എസ്.എ തുടങ്ങിയവരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.