എസ്.എസ്.എഫ് സംവിധാന്‍ യാത്ര ശ്രീനഗറില്‍ നിന്ന് പ്രയാണമാരംഭിക്കും
text_fieldsന്യുഡല്‍ഹി: സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ (എസ്.എസ്.എഫ്) ഗോള്‍ഡന്‍ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന സംവിധാന്‍ യാത്ര ശനിയാഴ്ച പ്രയാണമാരംഭിക്കും. ശ്രീനഗറിലെ ഹസ്‌റത്ത് ബാല്‍ മസ്ജിദ് പരിസരത്ത് നിന്നാണ് പ്രയാണം ആരംഭിക്കുന്നത്.
ഹസ്‌റത്ത് ബാല്‍ മസ്ജിദ് ഇമാം ഹസ്രത് മൗലാനാ മുഫ്തി ബിലാൽ അഹ്മദ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിക്കും. 22 സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തുന്ന യാത്രക്ക് 33 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിവിധ മത- ഭൗതിക കലാലയങ്ങള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികളുമായി നേതാക്കള്‍ സംവദിക്കുകയും ചെയ്യും.
മതസൗഹാർദ്ദ സംഗമങ്ങളും വിദ്യാഭ്യാസ വിചക്ഷണരുമായും ഗ്രാമീണരുമായുമുള്ള കൂടിക്കാഴ്ചകളും നടത്തും. സ്വീകരണ കേന്ദ്രങ്ങളിലെ പൊതുസമ്മേളനങ്ങളിൽ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും. യാത്രയുടെ മുന്നോടിയായി ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ നേതൃത്വത്തിൽ എസ്.എസ്.എഫ് ദേശീയ ഭാരവാഹികൾ കഴിഞ്ഞ ദിവസം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കുകയും പതാക സ്വീകരിക്കുകയും ചെയ്തിരുന്നു.
ദേശീയ ഭാരവാഹികളായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, നൗഷാദ് ആലം മിസ്ബാഹി, സുഹൈറുദ്ദീന്‍ നൂറാനി വെസ്റ്റ് ബെംഗാള്‍, ഉബൈദുല്ലാ സഖാഫി, ഖമര്‍ സഖാഫി ബിഹാര്‍, മുഈനുദ്ദീന്‍ ത്രിപുര, ദില്‍ശാദ് കശ്മീര്‍ തുടങ്ങിയവര്‍ യാത്ര നയിക്കും. അടുത്ത മാസം 10ന് ബംഗളൂരുവില്‍ യാത്ര സമാപിക്കും.
‘വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന പ്രമേയത്തില്‍ നവംബര്‍ 24 മുതല്‍ മുംബൈ ഏകതാ ഉദ്യാനിലാണ് ദേശീയ സമ്മേളനം നടക്കുന്നത്. കൂടാതെ, എക്‌സലന്‍സി മീറ്റ്, സംവാദങ്ങള്‍ തുടങ്ങിയവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.