ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച 4.04 കോടി പി.എം കെയേർസിലേക്ക് വകമാറ്റി; വിവാദം
text_fieldsന്യൂഡൽഹി: ദുരിതാശ്വാസ നിധിയിലേക്ക് ഡൽഹി യൂനിവേഴ്സിറ്റി ജീവനക്കാരിൽനിന്ന് പിരിച്ച 4.04 കോടി രൂപ പി.എം കെയേർ സിലേക്ക് വകമാറ്റി. തങ്ങളുടെ അറിവില്ലാതെ തുക വകമാറ്റിയതിനെതിരെ രൂക്ഷ വിമർശനവുമായി ജീവനക്കാർ രംഗത്തെത്തി.
യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷെൻറ നിർദേശപ്രകാരമാണ് കോവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രിയുടെ ദേ ശീയ ദുരിതാശ്വാസ ഫണ്ടിലേക്ക് (പിഎംഎൻആർഎഫ്) ജീവനക്കാരോട് സംഭാവന പിരിച്ചത്. ഇതിലേക്ക് ഒരുദിവസത്തെ വേതനം എല്ലാവരും നൽകി. ഇത് ഏതാണ്ട് 4.04 കോടി രൂപ വരും. എന്നാൽ, ശേഖരിച്ച പണം ഉത്തരവിന് വിരുദ്ധമായി പിഎം-കെയേർസ് ഫണ്ടിലേക്ക് അയച്ചതായാണ് വൈസ് ചാൻസലർ യോഗേഷ് ത്യാഗി അറിയിച്ചത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ നിർദേശാടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയതെന്ന് മുതിർന്ന സർവകലാശാല ഉദ്യോഗസ്ഥൻ പറഞ്ഞു.
തുക വകമാറ്റിയതിൽ യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ കടുത്ത രോഷം പ്രകടിപ്പിച്ചു. സുതാര്യത നഷ്ടപ്പെട്ടതായും ജീവനക്കാർക്ക് സർവകലാശാലയിലുള്ള വിശ്വാസം നശിപ്പിക്കുന്നതാണ് ഇൗ നടപടിയെന്നും അസോസിയേഷൻ ആരോപിച്ചു. “ഒരു കാര്യത്തിന് വേണ്ടിവാങ്ങിയ സംഭാവന മറെറാരു കാര്യത്തിന് നൽകുന്നത് സർവകലാശാലയുടെ പ്രഫഷനൽ പ്രവർത്തനത്തിലുള്ള ഞങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്നതാണെന്ന്” വി.സിക്ക് എഴുതിയ കത്തിൽ അസോസിയേഷൻ വ്യക്തമാക്കി.
“മുമ്പും ഞങ്ങൾ പ്രാദേശിക സ്റ്റാഫ് അസോസിയേഷനുകൾ വഴിയും വൈസ് ചാൻസലറുടെ ദുരിതാശ്വാസ ഫണ്ട് വഴിയും പി.എം.എൻ.ആർ.എഫിനോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനോ ധനസഹായം നൽകിയിട്ടുണ്ട്. ജീവനക്കാരനും കോളജും സർവകലാശാലയും തമ്മിലുള്ള വിശ്വാസ്യതയും സുതാര്യതയും കാരണം ഇത് ഫലപ്രദമായി പ്രവർത്തിച്ചിരുന്നു. ഈ സുതാര്യത ലംഘിക്കപ്പെട്ടു എന്നത് വളരെ നിർഭാഗ്യകരമാണ് ”ടീച്ചേഴ്സ് അസോസിയേഷൻ കൂട്ടിച്ചേർത്തു.
പി.എം കെയേർസിെൻറ സുതാര്യതയെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഇതിനകം ഉയർന്നിരുന്നു. കോൺഗ്രസും രാമചന്ദ്ര ഗുഹ ഉൾപ്പെടെയുള്ള പ്രമുഖരും ഇതിെൻറ വിശ്വാസ്യതയിലും ഘടനയിലും സംശയം പ്രകടിപ്പിച്ചിരുന്നു. വിവാദമായ ഫണ്ടിലേക്ക് തങ്ങളുടെ സംഭാവന വകമാറ്റിയതിനെതിരെ ഡൽഹി സർവകലാശാല ജീവനക്കാരിൽ അസംതൃപ്തി പുകയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.