ഹരിയാനയില്‍ കര്‍ഷകരുടെ 'മഹാപഞ്ചായത്തി'നിടെ വേദി തകര്‍ന്നുവീണു
text_fieldsജിന്ദ്: ഹരിയാനയിലെ ജിന്ദില്‍ കർഷകർ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനിടെ കര്‍ഷക നേതാക്കള്‍ കയറിയ വേദി തകര്‍ന്നുവീണു. പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭാരതീയ കിസാൻ യൂനിയൻ (അരജ്നൈതിക്) നേതാവ് രാകേഷ് ടികായത് മറ്റ് നേതാക്കൾക്കൊപ്പം കർഷകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സ്‌റ്റേജ് തകര്‍ന്നുവീണത്.
രാകേഷ് ടികായത് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നവര്‍ താഴേക്ക് വീണു. സ്‌റ്റേജ് തകര്ന്നുവീെുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹരിയാനയിലെ ഖാപുകളുടെ (ഗ്രാമീണ കോടതി) ആണ് കിസാന്‍ പഞ്ചായത്ത് സംഘടിപ്പിച്ചത്. കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായ നിരവധി കിസാന്‍ പഞ്ചായത്തുകള്‍ ഹരിയാനയില്‍ സംഘടിപ്പിക്കുന്നുണ്ട്.
#WATCH | The stage on which Bharatiya Kisan Union (Arajnaitik) leader Rakesh Tikait & other farmer leaders were standing, collapses in Jind, Haryana.
— ANI (@ANI) February 3, 2021
A 'Mahapanchayat' is underway in Jind. pic.twitter.com/rBwbfo0Mm1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.