കൊറോണ: ആശങ്ക അകറ്റാൻ സ്റ്റേജിൽവെച്ച് കോഴിയിറച്ചി കഴിച്ച് തെലങ്കാന മന്ത്രിമാർ
text_fieldsന്യൂഡൽഹി: കോഴിയിറച്ചിയിലൂടെയും കോഴിമുട്ടയിലൂടെയും കൊറോണ വൈറസ് പടർന്നു പിടിക്കുന്നുവെന്ന പ്രചാരണം ശക് തമായതോടെ ജനങ്ങളുടെ ഈ ആശങ്കമാറ്റാൻ മന്ത്രിമാർ അണി നിരന്നു.
ഒരു കൈയിൽ പൊരിച്ച കോഴിക്കാലും മറു കൈയിൽ പേപ് പർ പ്ലേറ്റുമായി സ്േറ്റജിൽ നിന്ന് മന്ത്രിമാർ എല്ലാവരും ഒത്തൊരുമിച്ച് ഇറച്ചി കഴിച്ചു കാണിച്ചാണ് ജനങ്ങളുടെ ഭയാശങ്കകളെ അപ്രസക്തമാക്കിയത്. തെലങ്കാന മന്ത്രി കെ.ടി രാമറാവു, എട്ടേല രജേന്ദ്രൻ, തലസനി ശ്രീനിവാസ് യാദവ് തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്.
ശ്വാസോച്ഛാസത്തിലൂടെ പടരുന്ന കൊറോണ വൈറസ് ചൈനയിലെ വൂഹാനിലുള്ള കടൽ ഭക്ഷ്യ വിഭവ മാർക്കറ്റിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വൈറസ് മൃഗത്തിൽ നിന്നാണ് മനുഷ്യനിലേക്ക് പടർന്നതെന്ന ഉൗഹാപോഹം അതിവേഗം പ്രചരിച്ചു.
എന്നാൽ, കൊറോണ വൈറസിൻെറ യഥാർഥ ഉറവിടം കണ്ടെത്താനുള്ള ഗവേഷകരുടെ പരിശ്രമം ഇപ്പോഴും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.