യു.എസ് തെരഞ്ഞെടുപ്പിൽ ഇന്ത്യക്ക് പലതുണ്ട് കാര്യം
text_fieldsവാഷിങ്ടൺ: ലോകം മുഴുവൻ ഉറ്റുനോക്കുന്നത് യു.എസ് തെരഞ്ഞെടുപ്പിലേക്കാണ്. നിലവിലെ പ്രസിഡൻറ് ഡോണൾഡ് ട്രംപാണോ ജോ ബൈഡനാണോ അമേരിക്കയുടെ വിധി നിർണയിക്കുക എന്നതാണ് പ്രധാനം.
1990കളിലെ ബിൽ ക്ലിൻറൺ വിജയിച്ച തെരഞ്ഞെടുപ്പ് മുതൽ 2020 ലെ തെരഞ്ഞെടുപ്പ് വരെ ഇന്ത്യക്കും നിർണായകമായിരുന്നു. ആഗോള സാമ്പത്തിക, സാമൂഹിക രംഗങ്ങളിൽ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നിർണായകമാകും.
കൂടാതെ ഇന്ത്യയുടെ പങ്കാളിത്തവും യു.എസ് തെരഞ്ഞെടുപ്പിെൻറ ഗതി നിർണയിക്കും. ഇന്ത്യക്ക് യു.എസ് തെരഞ്ഞെടുപ്പിനോടുള്ള താൽപര്യത്തിന് പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ലോകരാജ്യങ്ങളും ഇന്ത്യയും യു.എസും തമ്മിൽ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ബന്ധം. രണ്ടാമത്തേത് വ്യക്തിപരമായും ദേശീയ സാമ്പത്തിക പുരോഗതിക്കായും യു.എസിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക്.
സ്ഥാനാർഥികളായ ഡോണൾഡ് ട്രംപായാലും േജാ ബൈഡനായാലും പുതിയ വെല്ലുവിളികളും സാധ്യതകളുമായിരിക്കും ഇന്ത്യക്ക് തുറക്കുക. അതിൽ പ്രധാനകാരണം േലാകം മുഴുവൻ കോവിഡ് മഹാമാരിക്ക് മുമ്പിൽ പകച്ചുനിൽക്കുന്നുവെന്നതുതന്നെ. കോവിഡിന് ശേഷമുള്ള ലോകം കെട്ടിപടുക്കുന്നതിൽ ഇൗ വിജയം നിർണായകമാകും. ചൈനയുടെ പ്രകോപനപരമായ പെരുമാറ്റം, യു.എസ് നയങ്ങളിലെ മാറ്റം, കാലാവസ്ഥ വ്യതിയാനം, തീവ്രവാദം തുടങ്ങിയവയാകും ഇന്ത്യയെ കൂടുതൽ ബാധിക്കുക.
ചൈന പുതിയൊരു കൊളോണിയൽ ശക്തിയായി വളർന്നുകഴിഞ്ഞു. തൊട്ടടുത്ത രാജ്യമായ ചൈന സൈനികമായി ഉയർത്തുന്ന വെല്ലുവിളികൾ ഒരു വർഷത്തോളമായി ഇന്ത്യ കാണുകയും ചെയ്യുന്നു. അമേരിക്കയിൽ ബരാക്ക് ഒബാമയുടെ പ്രസിഡൻറ് കാലഘട്ടം വരെ ലോകനിയമങ്ങളെ അടിസ്ഥാനമാക്കി മുേമ്പാട്ടുപോകുമെന്ന് യു.എസും സമ്മതിച്ചിരുന്നു. ഇക്കാലയളവിൽ ചൈന സ്വയം ഒരു വൻ ശക്തിയായി മുേമ്പാട്ടുവരികയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ കഴിഞ്ഞ നാലുവർഷമായി സാഹചര്യങ്ങൾ മാറിമറിഞ്ഞു. ചൈനയുടെ നടപടികൾക്ക് പരസ്യമായി മറുപടി നൽകി യു.എസും ഇന്ത്യയും രംഗത്തുവന്നു. തെക്കൻ ചൈന കടലിൽ ചൈനക്കെതിരെ യു.എസും ഇന്ത്യയുമുൾപ്പെടെ രാജ്യങ്ങൾ തങ്ങളുടെ അധികാര പരിധിയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾക്കും ഇടയാക്കി. ട്രംപിെൻറ ഇത്തരം നീക്കം ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴി തുറക്കുകയും ചെയ്തു.
ഒരു നൂറ്റാണ്ടായി അമേരിക്ക ലോകത്തെ ഭരിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ സാമ്പത്തിക, കാർഷിക, വിദേശ നയങ്ങൾ ഇന്ത്യയെ സ്വാധീനിച്ചുകൊണ്ടിരുന്നു. എച്ച് വൺ ബി വിസ അടക്കമുള്ള യു.എസിെൻറ നയങ്ങൾ ഇന്ത്യക്ക് നിർണായകമാകും. കൂടാതെ ഇന്ത്യക്കാരായ പ്രഫഷനുകൾക്ക് അവസരം ലഭിക്കുന്നതിലും അമേരിക്കയുടെ വരും കാലത്തെ നയങ്ങൾ സ്വാധീനം ചെലുത്തും.
കാലാവസ്ഥ വ്യതിയാനം പോലുള്ളവ യു.എസ് അംഗീകരിച്ചു കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന വ്യാവസായിക, സാേങ്കതിക നയങ്ങളിൽ യു.എസിെൻറ പങ്കും നിലപാടും ശ്രദ്ധേയമാകും.
ഒരു ദശാബ്ദമായി യു.എസ് വലിയൊരു തീവ്രവാദ ഭീഷണി നേരിടുന്നില്ല. ചൈനയും പാകിസ്താനും ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുേമ്പാൾ ഇന്ത്യയെ പിന്തുണക്കുന്നത് അമേരിക്കയാണെന്നതും ശ്രദ്ധേയമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.