Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 12:03 AM IST Updated On
date_range 22 Aug 2020 12:03 AM ISTവിമാനത്താവളം സ്വകാര്യവത്കരണം: എതിർപ്പുമായി ഡി.എം.കെ
text_fieldsbookmark_border
ചെന്നൈ: തിരുവനന്തപുരം ഉൾപ്പെടെ മൂന്നു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിൻ. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് മാത്രമേ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ പാടുള്ളുവെന്ന 2003ലെ ധാരണയുടെ ലംഘനമാണിതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഏകപക്ഷീയമായ കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും നടപടി പുനഃപരിശോധിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story