ഹിന്ദി നിർബന്ധമാക്കുന്നു; മോദി സർക്കാറിനെതിരെ സ്റ്റാലിൻ
text_fieldsചെന്നൈ: നരേന്ദ്രമോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ വർക്കിങ് പ്രസിഡൻറ് സ്റ്റാലിൻ. രാജ്യത്തിെൻറ െഎക്യം തകർക്കാനുള്ള ശ്രമങ്ങളാണ് മോദി നടത്തുന്നതെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. ഹിന്ദി ഒൗദ്യോഗിക ഭാഷയാക്കണമെന്ന പാർലിമെൻററി സമിതിയുടെ ശിപാർശയാണ് മോദിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്താൻ സ്റ്റാലിനെ പ്രേരിപ്പിച്ചത്.
കേന്ദ്ര സർക്കാർ ഒരു പടികൂടി കടന്ന് സി.ബി.എസ്.ഇ സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കിയിരിക്കുകയാണ്. പ്രൈമറി മുതൽ പാർലമെൻറ് വരെ ഹിന്ദി നിർബന്ധമാക്കാനാണ് സർക്കാറിെൻറ നീക്കം. ഇതിലൂടെ ഹിന്ദി സംസാരിക്കാത്ത ജനവിഭാഗങ്ങളുടെ ഭാവി തലമുറയെ കൂടി വഞ്ചിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്നും സ്റ്റാലിൻ ആരോപണം.
ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെ ശക്തമായി എതിര്‍ത്ത ചരിത്രവും ദ്രാവിഡ സംസ്‌ക്കാരത്തിനുണ്ടെന്നും സ്റ്റാലിൻ ഒാർമ്മിപ്പിച്ചു. പ്രാദേശിക ഭാഷകള്‍ സംരക്ഷിക്കാനായി ജീവന്‍ ബലികൊടുത്ത രക്തസാക്ഷികള്‍ ഇവിടുണ്ട്. ഒരു മൂന്നാം തലമുറ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് കേന്ദ്ര സര്‍ക്കാര്‍ വിത്ത് പാകരുതെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.