അഗ്നിപഥ് ഉടൻ പിൻവലിക്കണമെന്ന് സ്റ്റാലിൻ
text_fieldsചെന്നൈ: അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. സൈനിക സേവനം പാർട്ട്ടൈം ജോലിയല്ല. ഇത്തരം നിയമനം സൈന്യത്തിന്‍റെ നിയന്ത്രണം അപകടത്തിലാക്കും. രാഷ്ട്രത്തിന്‍റെ സുരക്ഷയും സൈന്യത്തിൽ ചേരണമെന്ന ദശലക്ഷക്കണക്കിന് യുവാക്കളുടെ ആഗ്രഹവും കണക്കിലെടുത്ത് ദേശീയ താൽപര്യത്തിനെതിരായ പദ്ധതി ഉടൻ പിൻവലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
പ്രക്ഷോഭത്തെ തണുപ്പിക്കാൻ എന്തുവഴി? അഗ്നിപഥിൽ കേന്ദ്രത്തിന്‍റെ അഞ്ച് പ്രഖ്യാപനങ്ങൾ ഇവ
യുവാക്കളെ സൈന്യത്തിൽ നാല് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുമ്പോൾ പ്രതിരോധത്തിലാവുകയാണ് കേന്ദ്ര സർക്കാർ. പ്രക്ഷോഭകരെ തണുപ്പിക്കാനായി കേന്ദ്ര സർക്കാർ നടത്തിയ അഞ്ച് പ്രഖ്യാപനങ്ങൾ ഇവയാണ്.
1. കോസ്റ്റ് ഗാർഡിലും പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളിലും നിയമനങ്ങളിൽ അഗ്നിവീറുകൾക്ക് 10 ശതമാനം സംവരണം.
2. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര സായുധ പൊലീസ് സേനയിലും (സി.എ.പി.എഫ്) അസം റൈഫിൾസിലും 10 ശതമാനം സംവരണം അഗ്നിവീറുകൾക്ക്.
3. കേന്ദ്ര സായുധ പൊലീസ് സേനയിലും അസം റൈഫിൾസിലും അഗ്നിവീറുകൾക്ക് മൂന്ന് വർഷത്തെ പ്രായപരിധി ഇളവ്
4. നാവികസേനയിൽ സേവനം അവസാനിക്കുന്ന അഗ്നിവീറുകൾക്ക് മർച്ചന്‍റ് നേവിയിൽ തൊഴിലവസരം
5. അഗ്നിവീറുകൾക്കുള്ള ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23ലേക്ക് നേരത്തെ പ്രതിഷേധങ്ങളെ തുടർന്ന് ഉയർത്തി. ആദ്യത്തെ നിയമനത്തിന് മാത്രമാണ് ഈ ഇളവ്.
ഈ പ്രഖ്യാപനങ്ങൾ കൂടാതെ അഗ്നിവീറുകൾക്ക് വിവിധ സംസ്ഥാനങ്ങൾ പൊലീസ് വകുപ്പിൽ മുൻഗണന നൽകാൻ ഒരുക്കമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. 10ാം ക്ലാസ് പാസ്സായ അഗ്നിവീറുകൾക്ക് പ്ലസ് ടു പാസ്സാവാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് സഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.