സിംഫണി: ഇളയരാജയെ അഭിനന്ദിച്ച് സ്റ്റാലിൻ
text_fieldsചെന്നൈ: മാർച്ച് എട്ടിന് ലണ്ടനിൽ ആദ്യ സിംഫണി അവതരിപ്പിക്കുന്ന സംഗീതജ്ഞനായ ഇളയരാജയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വീട്ടിലെത്തി അഭിനന്ദിച്ചു. പൊന്നാടയണിയിച്ചശേഷം വീണയുടെ ചിത്രം പതിച്ച സുവനീർ സമ്മാനിച്ചു. തനിക്ക് ആദ്യമായി ‘ഇസൈജ്ഞാനി’ പട്ടം നൽകിയത് കലൈജ്ഞർ കരുണാനിധിയാണെന്നും അതിനുശേഷം എത്ര സ്ഥാനപ്പേരുകൾ ലഭിച്ചാലും കലൈജ്ഞർ ഇട്ട പേരാണ് നിലനിൽക്കുന്നതെന്നും ഇളയരാജ പറഞ്ഞു.
ഏഷ്യയിൽ ആർക്കും ലഭിക്കാത്ത നേട്ടമാണ് ലണ്ടനിൽ സിംഫണി അവതരിപ്പിക്കുന്നതിലൂടെ ഇളയരാജ കൈവരിക്കുന്നത്. ഇളയരാജയുടെ സംഗീത സപര്യയിൽ വിലമതിക്കാനാവാത്ത നേട്ടമാണിതെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
40 വർഷത്തിലേറെയായി ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഇളയരാജ 1500ലധികം സിനിമകൾക്ക് സംഗീതം നൽകി. പതിനായിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം പകർന്നു. 35 ദിവസംകൊണ്ടാണ് മുഴുവൻ സിംഫണിയും ഇളയരാജ രചിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.