കാർഷിക ബിൽ: കോർപറേറ്റ് പ്രീണനത്തിന് കേന്ദ്രം കോവിഡ് മറയാക്കിയെന്ന് സ്റ്റാലിൻ
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി 'അഴിമതി വീരനാ'ണെന്ന് ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് എം.കെ സ്റ്റാലിൻ. കർഷക സമരത്തിൽ കേന്ദ്ര സർക്കാറിനെതിരയും അദ്ദേഹം ആഞ്ഞടിച്ചു. കോർപറേറ്റ് പ്രീണനത്തിനുള്ള കാർഷിക ബിൽ പാസ്സാക്കാൻ കേന്ദ്രം കോവിഡ് മറയാക്കിയെന്നും സ്റ്റാലിൻ പറഞ്ഞു.
'എടപ്പാടി പളനി സ്വാമി തന്നെ 'പ്രസ്താവന വീരനെ'ന്നും പ്രസ്താവന മാത്രമേ നടത്തുന്നുള്ളൂ എന്നും പരിഹസിച്ചിരുന്നു. ഞാൻ അദ്ദേഹത്തെ 'അഴിമതി വീരനെ'ന്ന പേര് നൽകുന്നു'-സ്റ്റാലിൻ പറഞ്ഞു.
'മതേതര പുരോഗമന സഖ്യത്തിന്‍റെ നേതൃത്വത്തിൽ കർഷക സമരത്തിന് പിന്തുണയുമായി ഇന്ന് ഏക ദിന നിരാഹാരം സംഘടിപ്പിക്കുന്നു. കർഷകരെ ദ്രോഹിക്കുന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതുവരെ രാജ്യവ്യാപകമായി സമരം വ്യാപിപ്പിക്കും' -സ്റ്റാലിൻ ട്വിറ്ററിൽ പറഞ്ഞു.
കോവിഡ് മറയാക്കി ബി.ജെ.പി ദ്രുതഗതിയിലാണ് കർഷക ബിൽ പാസാക്കിയത്. കർഷകരെ കുറിച്ച് അവർക്ക് ചിന്തയില്ല. ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും കർഷകർക്ക് എതിരാണ്. കോർപറേറ്റുകളെ സഹായിക്കാനാണ് അവർക്ക് തിടുക്കമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കർഷക സമരം 23ാം ദിവസത്തിലേക്ക് കടന്ന വെള്ളിയാഴ്ച തോമർ അയച്ച പുതിയ കത്തും കർഷകർ തള്ളി. തോമറിെൻറ കത്തും കോർപറേറ്റുകൾക്കുള്ളതാണെന്നും കർഷകർക്കുള്ളതല്ലെന്നും ഭാരതീയ കിസാൻ സംഘർഷ് സമിതി നേതാവ് സത്വന്ത് സിങ് പന്നു കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.