'കേരളത്തിന്‍റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരൻ'; എം.ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സ്റ്റാലിൻ
text_fieldsചെന്നൈ: എം. ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കെ. സ്റ്റാലിൻ. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ കൃതികളിലൂടെയും നിർമ്മാല്യം, പെരുന്തച്ചൻ, ഒരു വടക്കൻ വീര ഗാഥ തുടങ്ങിയ സിനിമകളിലൂടെയും കേരളത്തിൻ്റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരനും, ചലച്ചിത്രകാരനും ആയിരുന്നു എം.ടിയെന്ന് അദ്ദേഹം പറഞ്ഞു.
'തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട തൻ്റെ പുസ്തകങ്ങളിലൂടെ മലയാളത്തിനപ്പുറം വലിയൊരു വായനക്കാരെ അദ്ദേഹം സ്വന്തമാക്കി. നിരവധി യുവ എഴുത്തുകാരെ തിരിച്ചറിഞ്ഞ് വളർത്തിയെടുത്ത് മലയാള ഭാഷക്കും കേരള സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ തലമുറകളോളം നിലനിൽക്കും. എം.ടി. യുടെ വിയോഗത്തിൽ കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ വായനക്കാർക്കും എൻ്റെ അഗാധമായ അനുശോചനം രേഖപെടുത്തുന്നു' - സ്റ്റാലിൻ സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു.
പോസ്റ്റിന്‍റെ പൂർണരൂപം
ജ്ഞാനപീഠം, പത്മഭൂഷൺ, സാഹിത്യ അക്കാദമി തുടങ്ങിയ ഉന്നത പുരസ്കാരങ്ങൾ നേടിയ മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗവാർത്ത കേട്ടതിൽ ഖേദിക്കുന്നു.
നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ കൃതികളിലൂടെയും നിർമ്മാല്യം, പെരുംതച്ചൻ, ഒരു വടക്കൻ വീര ഗാഥ തുടങ്ങിയ സിനിമകളിലൂടെയും കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരനും, ചലച്ചിത്രകാരനും ആയിരുന്നു എം.ടി.
തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട തൻ്റെ പുസ്തകങ്ങളിലൂടെ മലയാളത്തിനപ്പുറം വലിയൊരു വായനക്കാരെ അദ്ദേഹം സ്വന്തമാക്കി.
മലയാളസിനിമയിലെ ക്ലാസിക്കുകളായി കണക്കാക്കുന്ന നിരവധി സിനിമകൾക്ക് തിരക്കഥയെഴുതിയ എം. ടി. ചില ചിത്രങ്ങൾ സ്വയം സംവിധാനം ചെയ്യുകയും ദേശീയ അവാർഡ് പോലുള്ള പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മാത്രമല്ല, മാതൃഭൂമി മാസികയുടെ എഡിറ്റർ എന്ന നിലയിലും നിരവധി യുവ എഴുത്തുകാരെ തിരിച്ചറിഞ്ഞ് വളർത്തിയെടുത്ത് മലയാള ഭാഷയ്ക്കും കേരള സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ തലമുറകളോളം നിലനിൽക്കും.
ആധുനിക മലയാള സാഹിത്യത്തിൻ്റെ മുഖങ്ങളിലൊന്നായി മാറിയ എം.ടി. യുടെ വിയോഗത്തിൽ കഴിയുന്ന കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ വായനക്കാർക്കും എൻ്റെ അഗാധമായ അനുശോചനം രേഖപെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.