'മീണ്ടും മഞ്ചപ്പൈ'; മഞ്ഞ തുണി സഞ്ചികളുമായി പ്ലാസ്റ്റികിനെതിരെ സ്റ്റാലിന്റെ യുദ്ധം
text_fieldsചെന്നൈ: സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗ് നിരോധനത്തിെൻറ ഭാഗമായി പരമ്പരാഗത മഞ്ഞ തുണിസഞ്ചി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന 'മീണ്ടും മഞ്ചപ്പൈ' കാമ്പയിൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. വ്യാപാര സ്ഥാപനങ്ങളിലും മറ്റും മഞ്ഞനിറത്തിലുള്ള തുണിസഞ്ചികൾ നൽകാനാണ് സംസ്ഥാന സർക്കാർ നിർദേശം.
ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റികിന്റെ ദൂഷ്യങ്ങൾ മുഖ്യമന്ത്രി സ്റ്റാലിൻ വിശദീകരിച്ചു. പ്ലാസ്റ്റിക് മണ്ണിനെ മലിനമാക്കുമെന്നും മണ്ണ് മലിനമായാൽ കൃഷി നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന് മാത്രമായി ഇത്തരം കാര്യങ്ങളിൽ കാര്യമായൊന്നും ചെയ്യാനില്ലെന്നും ജനങ്ങൾ സഹകരിക്കണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്തു.
തമിഴ്നാട് സർക്കാർ 2019 ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും പൂർണമായും ഫലവത്തായില്ല. ഈ സാഹചര്യത്തിലാണ് പോളിത്തീൻ കവറുകളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയത്. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാനും ബോധവത്കരണ പരിപാടികൾ ഊർജിതപ്പെടുത്താനും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.