എം.എൽ.എമാർക്ക് കോഴ: തമിഴ്നാട് നിയമസഭയിൽ ബഹളം;
text_fields
ചെന്നൈ: എ.െഎ.എ.ഡി.എം.കെ- ഡി.എം.കെ പോരിൽ തമിഴ്നാട് നിയമസഭ ബുധനാഴ്ച ബഹളത്തിൽ മുങ്ങി. ഒടുവിൽ ഡി.എം.കെ െമംബർമാരെ സഭയിൽനിന്ന് ബലംപ്രയോഗിച്ച് പുറത്താക്കി. സർക്കാർ രൂപവത്കരണത്തിന് എ.െഎ.എ.ഡി.എം.കെ എം.എൽ.എ.എമാർ വൻ തുക കോഴ കൈപ്പറ്റിയെന്ന ആരോപണം ഉന്നയിച്ചാണ് ഡി.എം.കെ അംഗങ്ങൾ പ്രതിഷേധ കൊടുങ്കാറ്റുയർത്തിയത്. വിശ്വാസ വോെട്ടടുപ്പിലുണ്ടായ കുതിരക്കച്ചവടം ഉന്നയിക്കാൻ ഡി.എം.കെ അംഗങ്ങൾക്ക് അനുമതി നിഷേധിച്ചതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കോടതിയുെട പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. കോഴസംബന്ധിച്ച് എ.െഎ.എ.ഡി.എം.കെ. എം.എൽ.എയുടെ ‘വെളിപ്പെടുത്തലുകൾ’ ഒളികാമറയിലൂടെ ഒരു ടി.വി. ചാനൽ പുറത്തുകൊണ്ടുവന്നിരുന്നു.
സംഭവം ചർച്ചചെയ്യണമെന്ന പ്രതിപക്ഷ നേതാവ് സ്റ്റാലിെൻറ ആവശ്യം സ്പീക്കർ പി. ധനപാൽ അനുവദിച്ചില്ല. അതോടെ മുദ്രാവാക്യം വിളി ഉയർന്നു. ചില അംഗങ്ങൾ കറൻസി നോട്ടുകൾ എടുത്തു വീശി. ചിലർ പത്രങ്ങളുയർത്തിക്കാട്ടി. നിരന്തരം ആവശ്യപ്പെട്ടിട്ടും സഭ നടപടികൾ തടസ്സപ്പെടുത്തുന്നതിൽ നിന്ന് പിൻവാങ്ങാത്തതിനെ തുടർന്ന് അംഗങ്ങളെ പുറത്താക്കുകയായിരുന്നു. അതോടെ ഡി.എം.കെ മുന്നണിയിലെ കോൺഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങളും സഭയി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.