ശ്രീലങ്ക തടവിലാക്കിയ മത്സ്യത്തൊഴിലാളികളുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ
text_fieldsചെന്നൈ: ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടുകളും ഉടൻ മോചിപ്പിക്കണമെന്നും നിയമസഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പലതവണ തടവിലാക്കിയിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കിടയിൽ കടുത്ത ദുരിതങ്ങൾക്ക് വഴിയൊരുക്കുകയാണ്. ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണം. കൂടുതൽ കാലതാമസം കൂടാതെ നിർണായക നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം 240 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ 35 ട്രോളറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം മാത്രം ശ്രീലങ്കൻ നാവികസേന 178 മത്സ്യ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 23 ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്നാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.