Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്കെതിരെ...

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ: ‘ബി.ജെ.പിക്ക് രാഷ്ട്രീയ പോരാട്ടത്തിന് ത്രാണിയില്ല, അവരുടെ പിൻവാതിൽ ഭീഷണി വില​പ്പോവില്ല’

text_fields
bookmark_border
MK Stalin
cancel

ചെന്നൈ: തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ഇ.ഡി നടത്തുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാ​ണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രാഷ്ട്രീയ പോരാട്ടത്തിന് ത്രാണിയില്ലാത്ത ബി.ജെ.പി നടത്തുന്ന പിൻവാതിൽ ഭീഷണിയുടെ തന്ത്രങ്ങൾ വില​പ്പോവി​​ല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ജനങ്ങൾ ബിജെപിയുടെ ഭീഷണി രാഷ്ട്രീയമാണ് കാണുന്നത്. റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതം മാത്രമല്ല, സഹകരണ ഫെഡറലിസത്തിന് അപമാനമാണ് -അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയും സഹോദരന്റെ വീടും അടക്കമുള്ള 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. ബാലാജിയുടെ ഓഡിറ്ററെ കുറിച്ചും ബന്ധുക്കളെ കുറിച്ചും ഇ.ഡി അ​ന്വേഷണം നടത്തുന്നുണ്ട്.

ഇ.ഡി റെയ്ഡിനെത്തിയപ്പോൾ മ​ന്ത്രി പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു. വിവരമറിഞ്ഞയുടൻ ടാക്സി വിളിച്ച് വീട്ടിലെത്തി. ''എന്താണ് അവർ അന്വേഷിക്കുന്നതെന്ന് മനസിലായില്ല. എന്നാൽ അവരുടെ അന്വേഷണം തടസ്സപ്പെടുത്തിയില്ല. എല്ലാവിധത്തിലും സഹകരിച്ചു.​''-മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബാലാജിക്ക് എതിരായ കേസുകളിൽ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആന്റി കറപ്ഷൻ മൂവ്മെന്റും ഇ.ഡിയുമാണ് മ​ദ്രാസ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാഴ്ച മുമ്പ് ബാലാജിയുമായി ബന്ധപ്പെട്ട 40 കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

സെന്തിൽ ബാലാജി 2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്​പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്നാണ് കേസ്. ഇതേ വിഷയത്തിൽ ഇ.ഡി മന്ത്രിക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളപ്പണം​ വെളുപ്പിക്കൽ കേസിലെ നടപടികളുമായി മുന്നോട്ട് പോകാനും സുപ്രീംകോടതി അനുമതി നൽകിയിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസുകളെന്ന് സെന്തിൽ ബാലാജി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinSenthil BalajiED
News Summary - Stalin slams ED raids against Senthil Balaji, says they are politically motivated
Next Story