Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴക മാതൃകയിൽ മതേതര...

തമിഴക മാതൃകയിൽ മതേതര സഖ്യമുണ്ടാക്കാൻ രാഹുൽ മുൻകൈയെടുക്കണമെന്ന്​ സ്​റ്റാലിൻ

text_fields
bookmark_border
stalin rahul
cancel
camera_alt

സേലത്ത്​ തെരഞ്ഞെടുപ്പ്​ പൊതുയോഗത്തിനെത്തിയ രാഹുൽഗാന്ധിയെ എം.കെ സ്​റ്റാലിൻ പൊന്നാട അണിയിച്ച്​ വരവേറ്റപ്പോൾ

ചെന്നൈ: രാജ്യമൊട്ടുക്കും ഫാഷിസ്​റ്റ്​ ശക്തികളെ അധികാരത്തിൽനിന്ന്​ അകറ്റിനിർത്താനായി തമിഴക മാതൃകയിൽ മതേതര സഖ്യം​ രൂപപ്പെടുത്താൻ കോൺഗ്രസ്​ നേതാവ്​ രാഹുൽഗാന്ധി മുൻകൈയെടുക്കണമെന്ന്​ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലിൻ. സേലത്ത്​ രാഹുൽ പ​െങ്കടുത്ത തെരഞ്ഞെടുപ്പ്​ പ്രചാരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു​ സ്​റ്റാലിൻ​.

ഡി.എം.കെയുടെ നേതൃത്വത്തിൽ രൂപംകൊണ്ട മതേതര സഖ്യം ലോക്​സഭ തെരഞ്ഞെടുപ്പിൽ തമിഴ്​നാട്ടിൽ വൻ വിജയം നേടി. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിലും ഡി.എം.കെ സഖ്യം അധികാരത്തിലേറുമെന്നാണ്​ സർവേകൾ അഭിപ്രായപ്പെടുന്നത്​. ദേശീയതലത്തിൽ മതേതര മുന്നണിയുടെ അഭാവമാണ്​ 37 ശതമാനം മാത്രം വോട്ടുനേടിയ ബി.ജെ.പിയെ കേന്ദ്രത്തിൽ അധികാരത്തിലേറ്റിയത്​. രാജ്യത്തെ 63 ശതമാനം ജനങ്ങളും ബി.ജെ.പിക്കെതിരാണെന്നും സ്​റ്റാലിൻ ചൂണ്ടിക്കാട്ടി.

മോദി- അമിത്​ ഷാമാർക്ക്​ മുന്നിൽ തലകുനിച്ചുനിൽക്കുന്ന എടപ്പാടി സർക്കാറിനെ താഴെയിറക്കണമെന്ന്​ രാഹുൽഗാന്ധി ആവശ്യപ്പെട്ടു. തമിഴ്​നാട്ടിലും തുടർന്ന്​ ഡൽഹിയിലും ഭരണമാറ്റമുണ്ടാവാൻ ഒന്നിച്ചണിനിരക്കണമെന്നും രാഹുൽ ആഹ്വാനം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadumk stalinassembly election 2021Rahul Gandhi
News Summary - Stalin wants Rahul to take initiative to form a nationwide secular alliance
Next Story