വാരാണസിക്കടുത്ത് തിക്കിലും തിരക്കിലും 24 മരണം
text_fieldsവാരാണസി (യു.പി): വാരാണസിക്കടുത്ത രാജ്ഘട്ട് പാലത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 14 സ്ത്രീകളുള്‍പ്പെടെ 24 പേര്‍ മരിച്ചു. 60ലധികം പേര്‍ക്ക് പരിക്കേറ്റു. ആത്മീയ നേതാവ് ബാബാ ജയ് ഗുരുദേവിന്‍െറ പ്രാര്‍ഥനാ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവരാണ് അപകടത്തില്‍പെട്ടത്. വാരാണസി-ചാന്ദ്വാലി ജില്ലാ അതിര്‍ത്തിയിലാണ് രാജ്ഘട്ട് പാലം. ഇവിടെ ധോംറി ഗ്രാമത്തില്‍ ഗംഗാതീരത്ത് നടക്കുന്ന രണ്ടു ദിവസത്തെ പരിപാടിക്കത്തെിയവരാണ് ദുരന്തത്തിനിരയായത്. മേഖലയില്‍ ശനിയാഴ്ച വൈകീട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
ശനിയാഴ്ച ഉച്ചക്കുശേഷമാണ് യു.പിയെ നടുക്കിയ സംഭവമുണ്ടായത്. രാജ്യത്തിന്‍െറ പലഭാഗത്തുനിന്നായത്തെിയ ജനക്കൂട്ടം താരതമ്യേന ചെറിയ പാലത്തിലേക്ക് അനുമതി കൂടാതെ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ 3000 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍, വാരാണസി പിന്നിട്ട് ലക്ഷത്തോളം പേര്‍ സ്ഥലത്തത്തെിയിരുന്നുവത്രെ. ഇതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇക്കാര്യം ജില്ലാ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷംരൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും പ്രഖ്യാപിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.