മനസ്സ് ആ കത്തിനൊപ്പം, േസാണിയ ഗാന്ധിക്ക് വേദനിച്ചെങ്കിൽ ക്ഷമാപണം നടത്താം -വീരപ്പ മൊയ്ലി
text_fieldsന്യൂഡൽഹി: പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് പ്രസിഡൻറ് സോണിയ ഗാന്ധിക്ക് എഴുതിയ കത്തിലെ ആശങ്കകൾക്കൊപ്പമാണ് ഇപ്പോഴും താൻ നിലയുറപ്പിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി. എന്നാൽ, കത്തിലെ ഉള്ളടക്കം സോണിയ ഗാന്ധിയെ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ കത്തെഴുതിയ 23 മുതിർന്ന നേതാക്കളും ക്ഷമാപണത്തിന് ഒരുക്കമാണെന്നും 'ദി പ്രിൻറ്' പോർട്ടലിന് നൽകിയ അഭിമുഖത്തിൽ മൊയ്ലി പറഞ്ഞു.
'ആ കത്തിൽ ഉന്നയിക്കപ്പെട്ട ആശങ്കകൾക്കൊപ്പം തന്നെയാണ് ഞാൻ. കത്തിലെ ഏതെങ്കിലും വാചകങ്ങൾ സോണിയ ഗാന്ധിയെ വേദനിപ്പിച്ചുവെങ്കിൽ, ഞങ്ങൾ സ്വയം തിരുത്തേണ്ടത് ആവശ്യമാണ്. അവരോട് ക്ഷമാപണം നടത്താം. ഒപ്പിട്ട എല്ലാവരും പാർട്ടി നേതൃത്വത്തിൽ പൂർണ വിശ്വാസമുള്ളവരാണ്. ആരും പാർട്ടിയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരല്ല. ആരെങ്കിലും പാർട്ടിയിൽ ഭിന്നിപ്പിന് ശ്രമിച്ചാൽ അവരോടൊപ്പം ഞാനുണ്ടാവില്ല.'- മുൻ കർണാടക മുഖ്യമന്ത്രി കൂടിയായ വീരപ്പ മൊയ്ലി പ്രതികരിച്ചു.
അധികാരത്തോട് താൽപര്യമുള്ളവരാണ് കത്തിനു പിന്നിലെന്ന ആക്ഷേപത്തിന് 'ആ കത്തെഴുതിയതിനു പിന്നിലെ ഉദ്ദേശ്യം ഏതെങ്കിലും സ്ഥാനമാനം ൈകയാളുകയെന്നതല്ല, പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ്' എന്നായിരുന്നു മെയ്ലിയുടെ മറുപടി. കഴിഞ്ഞ കാലങ്ങളിൽ ഒരുപാട് വിഷയങ്ങളിൽ നിരവധി റിപ്പോർട്ടുകളും പ്രതികരണങ്ങളും ഞാൻ സോണിയ ഗാന്ധിക്കു മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. മാറ്റങ്ങളോട് അവർ ഒരിക്കലും പുറംതിരിഞ്ഞുനിന്നിട്ടില്ല. പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങൾ സംബന്ധിച്ചും കഴിഞ്ഞ കാലങ്ങളിൽ ഒരുപാടുതവണ അവർക്ക് ഞാൻ എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ കത്തിൽ പറയുന്ന മാറ്റങ്ങൾ നടപ്പിൽ വരുത്താൻ ഏറ്റവും അനുയോജ്യയായ വ്യക്തിയാണ് സോണിയ ഗാന്ധി. ഈ വെല്ലുവിളികൾ നേരിടാൻ കഴിവുള്ള ഏറ്റവും മികച്ച വ്യക്തിയും അവർ തന്നെ. നിങ്ങൾ തന്നെ പ്രധാനമന്ത്രിയാകണമെന്ന് എല്ലാവരും നിഷ്കർഷിച്ച അവസരത്തിലും ആ സ്ഥാനം ത്യജിച്ചവരാണ് അവർ. ആ മഹത്വം നിങ്ങൾക്ക് വളരെയെളുപ്പം മറ്റുള്ളവരിൽ കാണാൻ കഴിയില്ല.
ബി.െജ.പിക്കെതിരായ പോരാട്ടം നയിക്കാൻ കഴിയുന്ന ഏകപാർട്ടി കോൺഗ്രസാണ്. കോൺഗ്രസ് നയിച്ചാൽ മാത്രമേ പ്രതിപക്ഷകക്ഷികളുടെ സഖ്യമെന്നതു പോലും സംഭവിക്കൂ. അതുകൊണ്ടാണ് കോൺഗ്രസ് വ്യക്തമായ രൂപരേഖ തയാറാക്കണമെന്ന് ആവശ്യമുയരുന്നത്. പാർട്ടിയുടെ ഭാവി ചിട്ടപ്പെടുത്തുന്നതിൽ വരാനിരിക്കുന്ന കുറച്ചു വർഷങ്ങൾ അത്രമേൽ പ്രാധാന്യമേറിയതാണെന്നും മൊയ്ലി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.