ഉമർ ഖാലിദ്: ഇവിടെ കുറ്റമല്ല യഥാർഥ വിഷയം, പേരുകളാണ്...
text_fieldsന്യൂഡൽഹി: ഡൽഹി കലാപത്തിനായി ഗൂഢാലോചന നടത്തിയെന്ന് കുറ്റം ചാർത്തി ഉമർ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ. പ്രതിഷേധം ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറി. ഈ വിഷയത്തിൽ സർക്കാറിെൻറ നിലപാടിനെതിരെ പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിൽ പ്രകോപനപരമായ പ്രസംഗങ്ങളും പരാമർശങ്ങളും നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂർ, കപിൽ മിശ്ര, പർവേഷ് വർമ, ജെ.എൻ.യുവിൽ ആക്രമണം നടത്തിയ കോമൾ ശർമ തുടങ്ങിയവർക്കെതിരെ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാത്ത സർക്കാർ, കലാപവുമായി ബന്ധമില്ലാത്തവരെ മുൻൈവരാഗ്യത്തോടെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നതിനെതിരെയായിരുന്നു പ്രതികരണങ്ങളേറെയും. 'അറസ്റ്റ് കപിൽ മിശ്ര', 'സ്റ്റാൻഡ് വിത്ത് ഉമർ ഖാലിദ്' തുടങ്ങിയ ഹാഷ്ടാഗുകളിലാണ് പ്രതിഷേധങ്ങൾ.
'ആളുകളെ വെടിവെച്ചുകൊല്ലാൻ പ്രേരിപ്പിക്കുന്നതിന് കുഴപ്പമില്ല, യൂനിവേഴ്സിറ്റി വിദ്യാർഥികളെ ആക്രമിക്കുന്നതിനും കുഴപ്പമില്ല, മതപരമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയാലും പ്രശ്നമില്ല, എന്നാൽ, ഹിന്ദു-മുസ്ലിം ഐക്യത്തിനും സമാധാനത്തിനും വേണ്ടി ആഹ്വാനം ചെയ്ത് സംസാരിച്ചാൽ, നിങ്ങൾ കലാപകാരിയായി മാറിയേക്കും' -ട്വിറ്ററിൽ ലക്ഷക്കണക്കിന് േഫാളോവേഴ്സ് ഉള്ള യൂട്യൂബർ ധ്രുവ് രതീ ട്വീറ്റ് ചെയ്തു.
യൂത്ത് കോൺഗ്രസിെൻറ ദേശീയ പ്രചാരണ ചുമതലയുള്ള നേതാവ് ശ്രീവത്സയുടെ പൊള്ളുന്ന ട്വീറ്റുകൾ ഈ വിഷയത്തിൽ ഏറെ ശ്രദ്ധേയമായി. മൂന്നു ട്വീറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ശ്രീവത്സ പോസ്റ്റ് ചെയ്തത്.
ശ്രീവത്സയുടെ ട്വീറ്റുകൾ
1. ഭീരുക്കളും സ്വജനപക്ഷപാതികളുമായ ഈ സർക്കാർ ഉമർ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. ൈകയോടെ പിടികൂടപ്പെട്ട ചിലരാകട്ടെ, സ്വതന്ത്രരായി അലഞ്ഞുനടക്കുകയാണ്. അനുരാഗ് താക്കൂറിനെതിരെ അറസ്റ്റും എഫ്.ഐ.ആറുമില്ല, കപിൽ മിശ്രക്കെതിരെ അറസ്റ്റും എഫ്.ഐ.ആറുമില്ല, കോമൾ ശർമക്കെതിരെയും അറസ്റ്റും എഫ്.ഐ.ആറുമില്ല. ഞാൻ പലപ്പോഴും പറയുന്നതുപോലെ, കുറ്റമല്ല ഇവിടെ യഥാർഥ വിഷയം, പേരുകളാണ്.
2. കപിൽ മിശ്ര വിദ്വേഷ പ്രസംഗത്തിൽ 'ഗോലി മാരോ' എന്ന് അലറിയതിന് ഡൽഹിയിലെ കലാപത്തിൽ വലിയ പങ്കുണ്ട്. അറസ്റ്റും യു.എ.പി.എയും പോട്ടെ, ഒരു എഫ്.ഐ.ആർ പോലും അയാൾക്കെതിരെ ഉണ്ടായിട്ടില്ല. ഉമർ ഖാലിദ് എന്താണ് ചെയ്തത്? ബി.ജെ.പി സർക്കാർ ദുരുദ്ദേശ്യത്തോടെ അദ്ദേഹത്തെ വേട്ടയാടുകയാണ്. നീതിന്യായ വ്യവസ്ഥ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമോ?
3. സർക്കാറിനെതിരെ സംസാരിക്കുന്നതിന് വിദ്യാർഥികളെയും ആക്ടിവിസ്റ്റുകെളയും അറസ്റ്റ് ചെയ്യുന്നത് ഫാഷിസ്റ്റുകളുടെ രീതിയാണ്. മാധ്യമങ്ങൾ സർക്കാറിനെ ചോദ്യം ചെയ്യാതിരിക്കുന്നത് ഫാഷിസ്റ്റുകൾ എല്ലാം തങ്ങളുടെ വരുതിയിലാക്കുന്നതിെൻറ തെളിവായി മാറുന്നു. ഇത് ജനാധിപത്യത്തിെൻറ അന്ത്യമാണ്. കങ്കണയുടെ നാടകമല്ലിത്. ബി.ജെ.പി ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.