സ്റ്റെർലൈറ്റ് പ്രക്ഷോഭം: എൻ.എസ്.എ ചുമത്തിയ നടപടി ഹൈകോടതി റദ്ദാക്കി
text_fieldsചെന്നൈ: സ്റ്റെർലൈറ്റ് പ്രക്ഷോഭ പരിപാടികളുമായി ബന്ധെപ്പട്ട് ‘മക്കൾ അധികാരം’ തൂത്തുക്കുടി ജില്ല കൺവീനർ അഡ്വ. ഹരിരാഘവനെതിരെ ചുമത്തിയ ദേശസുരക്ഷ നിയമം (എൻ.എസ്.എ) മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് റദ്ദാക്കി. വിവിധ സ്റ്റേഷനുകളിലായി മൊത്തം 93 കേസുകളാണ് ഹരിരാഘവെൻറ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ഇൗ കേസുകളിൽ ഹരിരാഘവന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഇൗ സാഹചര്യത്തിലാണ് ഹരിരാഘവെൻറ പേരിൽ എൻ.എസ്.എ ചുമത്തി ജില്ല കലക്ടർ സന്ദീപ് നന്ദുരി ഉത്തരവിട്ടത്. ഇതോടെ, ഹരിരാഘവനെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പ്രസ്തുത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹരിരാഘവെൻറ ഭാര്യ സത്യഭാമ ഹരജി നൽകി.
ഹരജി പരിഗണിച്ച കോടതി ജില്ല കലക്ടറെ നേരിൽ കോടതിയിൽ വിളിപ്പിച്ചു. പൊലീസ് പറയുന്നത് മുഴുവൻ അംഗീകരിക്കരുതെന്നും രേഖകൾ പരിശോധിക്കണമെന്നും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ഭാവിയിൽ ഇത്തരം വീഴ്ചകളില്ലാതെ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. തുടർന്ന് ഹരിരാഘവെൻറ പേരിൽ ചുമത്തിയ എൻ.എസ്.എ റദ്ദാക്കി കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.