രാജ്യത്ത് 13.13 ലക്ഷം വനിതകളെ കാണാതായി
text_fieldsന്യൂഡൽഹി: 2019-2021 കാലയളവിൽ രാജ്യത്ത് 13.13 ലക്ഷം പെൺകുട്ടി/വനിതകളെ കാണാതായതായി ആഭ്യന്തരമന്ത്രാലയം. ഇതിൽ ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണെന്നും മന്ത്രാലയം കഴിഞ്ഞ ആഴ്ച പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച രേഖയിൽ വ്യക്തമാക്കി.
18 വയസ്സിനു മുകളിലുള്ള 10,61,648 വനിതകളെയും 18നു താഴെയുള്ള 2,51,430 പെൺകുട്ടികളെയും ഈ കാലയളവിൽ കാണാതായതായും റിപ്പോർട്ട് പറയുന്നു.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണിത്. മധ്യപ്രദേശിൽ 2019-21 കാലയളവിൽ 1,60,180 വനിതകളെയും 38,234 പെൺകുട്ടികളെയുമാണ് കാണാതായത്.
ഈ കാലയളവിൽ പശ്ചിമ ബംഗാളിൽ 1,56,905 വനിതകളെയും 36,606 പെൺകുട്ടികളെയും കാണാതായി. മഹാരാഷ്ട്രയിൽ ഇത് യഥാക്രമം 1,78,400, 13,033 എന്നിങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.